ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശുക്രനൗകയുടെ പഥം


ചിത്രം 8

ഭൂമിക്കു ചുററുമുള്ള പ്രവേഗവും രണ്ടിനും പൊതുവായ സൂൎയ്യപ്രദക്ഷിണപ്രവേഗവും വേണ്ടവണ്ണം കണക്കിലെടുക്കുകയും തക്കസമയത്തു പുറപ്പെടുകയും ചെയ്തില്ലെങ്കിൽ നമ്മുടെ ആകാശനൗക ശുക്രനിലെത്തുകയില്ല; സൂൎയ്യനെ ചുററുന്ന ഒരു ഗ്രഹമായിത്തീരുകയാണുണ്ടാകുക. പുറപ്പെടുമ്പോൾ ആകാശനൗകയ്ക്കു മണിക്കൂറിൽ 25,700 നാഴിക പ്രവേഗം ഉണ്ടായിരുന്നുവെങ്കിൽ, ശുക്രനിലെത്തുവാൻ 146 ദിവസമെടുക്കുന്നു. ശുക്രന്റെയും ഭൂമിയുടെയും ഇടയിലുള്ള ഗുരുത്വാകൎഷണങ്ങളുടെ സന്തുലിതമേഖലയിൽ എത്തുമ്പോഴേക്കും അതിന്റെ പ്രവേഗംതന്നെ തുച്ഛമാകുമെങ്കിലും അവിടുന്നങ്ങോട്ട് ശുക്രന്റെ ആകൎഷണത്താൽ ക്രമത്തിൽ വേഗത വർദ്ധിച്ചുവന്നു് അവസാനം 23,900 നാഴിക / മണിക്കൂറോളമാകുന്നു. അതിസാന്ദ്രതയുള്ള ഒരു അന്തരീക്ഷത്തിന്റെ ഘൎഷണമുപയോഗിച്ചു് ഈ വേഗത

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/80&oldid=244979" എന്ന താളിൽനിന്ന് ശേഖരിച്ചത്