ചക്രവാളത്തിലും മററു ചില കാലങ്ങളിൽ സൂൎയ്യാസ്തമനത്തിനുശേഷം കുറച്ചു നേരത്തേക്കു പടിഞ്ഞാറൻ ചക്രവാളത്തിലും അതീവ ശോഭയോടുകൂടി ചാഞ്ചല്യമില്ലാതെ പ്രകാശിക്കുന്ന ഒരു നക്ഷത്രം നിങ്ങളിൽ ചിലർ കണ്ടിരിക്കും. പ്രഭാതതാരം (Morning Star), സന്ധ്യാ താരം (Evening Star) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് വാസ്തവത്തിൽ ഒരു നക്ഷത്രമല്ല, ശുക്രൻ എന്ന ഗ്രഹമാണ്. ശുക്രൻ ഭൂമിയേക്കാൾ സൂൎയ്യന്നടുത്തതാണ്. ശരാശരി 6,72,00,000 നാഴിക ദൂരെയായി അതു് 224 ദിവസങ്ങൾകൊണ്ട് ഒരുവട്ടം സൂൎയ്യനെ ചുറ്റുന്നു. ഭൂമിക്കു് ഏറ്റവും അടുത്ത സന്ദൎഭത്തിൽ ശുക്രനിലേക്ക് ഏകദേശം 2½ കോടി നാഴിക ദൂരമുണ്ട്. 7,700 നാഴിക വ്യാസമുള്ള അത് ഭൂമിയോട് ഏറ്റവും അധികം സാദൃശ്യമുള്ള ഗ്രഹമാണെന്നാണു വിശ്വസിക്കപ്പെടുന്നത്. അതിന്റെ ദ്രവ്യരാശി ഭൂമിയുടേതിന്റെ 83 ശതമാനമാകുന്നു. സദാ, ശുഭ്രമായ ഒരുതരം മേഘപടലത്താൽ ആവരണം ചെയ്യപ്പെട്ടിട്ടുള്ളതിനാലും ഉറപ്പിക്കുവാൻ അടയാളങ്ങളൊന്നുമില്ലാത്തതിനാലും ശുക്രനിലെ ദിനത്തിന്റെ ദൈർഘ്യമെത്രയെന്ന് ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല. ഭ്രമണാക്ഷവും പരിവൎത്തനതലവും തമ്മിലുള്ള ചരിവും -ഇതാണു് കാലാവസ്ഥകളെ നിൎണ്ണയിക്കുന്നതു്- എത്രയെന്നറിഞ്ഞുകൂടാ. ശുക്രന്റെ അന്തരീക്ഷം ജീവിതത്തിനു സഹായകമാകുമോ? അവിടെ എന്തെങ്കിലും തരത്തിലുള്ള ജീവനുണ്ടോ? സ്ഥലപ്രകൃതിയെന്താണ്? അവിടെ ചെന്നാൽ മാത്രം അറിയാവുന്ന പ്രശ്നങ്ങളാണ് ഇവയെല്ലാം. ഒരു ആകാശനൗകയിൽ നാം ശുക്രനിലേക്കു യാത്ര പുറപ്പെട്ടു വെന്നു വിചാരിക്കുക. 8-ാം ചിത്രത്തിൽ നൗകയുടെ സഞ്ചാരപഥം കുറിച്ചിരിക്കുന്നു. വാനനിലയത്തിന്റെ
താൾ:Nakshathrangalude Naattil 1965.pdf/79
ദൃശ്യരൂപം