കവചം, അവരോഹണത്തിന്നുള്ള കാലുകൾ ഇവയൊഴിച്ചാൽ തിരിച്ചു പുറപ്പെടുന്ന ചന്ദ്രനൗകയ്ക്ക് 333 ടൺ ഭാരമുണ്ടാകും. ചന്ദ്രന്റെ ഗുരുത്വാകൎഷണത്തിൽ നിന്നും വിടുതിനേടുവാൻ 5840 നാഴിക/മണി പ്രവേഗം മതി. 150 സെക്കണ്ടിൽ 215 ടൺ ഇന്ധനമുപയോഗിക്കുമ്പോഴേക്കും 112 നാഴിക ദൂരം സഞ്ചരിച്ച നൗകയുടെ പ്രവേഗം 6500 നാഴിക/മണി ആയിരിക്കും. പിന്നീടു 120 മണിക്കൂറുകൾക്കുള്ളിൽ അതു വാനനിലയത്തിലേക്കുതന്നെ തിരിച്ചെത്തുന്നു. ഭൂമിയിൽ നിന്നും 1500 നാഴിക ഉയര ത്തിലെത്തിയാൽ റോക്കറ്റുകൾ പ്രവൎത്തിക്കുവാൻ തുടങ്ങുകയും 79 ടൺ ഇന്ധനത്തിന്റെ ദഹനത്തോടുകൂടി അതിന്റെ വേഗത വാനനിലയത്തിന്റെ വേഗതയ്ക്കു തുല്യമായി കുറയുകയും ചെയ്യുന്നു. തിരിച്ചെത്തുന്ന നൗകയുടെ ഭാരം വെറും 39 ടൺ മാത്രമാണ്. യാത്ര പുറപ്പെടുമ്പോൾ 4370 ടണ്ണായിരുന്നുവല്ലോ. വാനനിലയത്തിൽ നിന്നും ഗവേഷകസംഘം കടത്തു റോക്കറ്റുകളിലൂടെ ഭൂമിയിലേക്കു വരുന്നു.
പല സാങ്കേതിക വിഷയങ്ങളും മുൻ കൊടുത്ത വിവരണത്തിൽ വിട്ടുകളഞ്ഞിട്ടുണ്ട്. വിസ്താരഭയത്താലും അധികം സാങ്കേതികമാകുമെന്നു തോന്നിയതിനാലുമാണ് അതിനു തുനിയാതിരുന്നതു്.
2. ശുക്രാക്രമണം
ചന്ദ്രനിലേക്കുള്ള യാത്ര സാധാരണമായിത്തീൎന്നാൽ നമ്മുടെ അടുത്ത ലക്ഷ്യം ഗ്രഹങ്ങളായിരിക്കും. ആദ്യമായി നമുക്കേറ്റവും അടുത്ത ഗ്രഹങ്ങളായ ശുക്രനും ചൊവ്വ (കുജൻ-Mars) യുമായിരിക്കും സന്ദർശിക്കപ്പെടുക. ചില കാലങ്ങളിൽ സുൎയ്യോദയത്തിന്നു കുറച്ചുമുമ്പു കിഴക്കെ