പ്രവേഗം 19,500 നാഴിക/മണിക്കൂർ ആയി വൎദ്ധിക്കുന്നു. വാനനിലയത്തിൽനിന്നു പുറപ്പെടുന്നതാകയാൽ ചന്ദ്രനിലെത്തുവാൻ ഈ പ്രവേഗം മതി. ഈ സമയത്തിന്നിടയ്ക്ക് 3136 ടൺ ഇന്ധനം ഉപയോഗിച്ചുകഴിഞ്ഞിരിക്കും. ഈ ഇന്ധനം ശേഖരിച്ചുവെച്ചിരുന്ന 14 ടൺ ഭാരമുള്ള ടാങ്കുകൾ ഈ സമയത്ത് ത്യജിക്കപ്പെടുന്നു. ഇപ്പോൾ ചന്ദ്രനൗകയുടെ ഭാരം 1220 ടൺ മാത്രമാണു്. പിന്നീടുള്ള യാത്ര മുഴുവൻ നൗകയുടെ സംഭരിച്ചുവെച്ചിട്ടുള്ള ഊക്കുകൊണ്ടായിരിക്കും. ഭൂമിയുടെ ഗുരുത്വാകർഷണംകൊണ്ടു് പ്രവേഗം കുറഞ്ഞുവരുന്നു. യാത്രപുറപ്പെട്ട് 113 മണിക്കൂറുകൾക്കു ശേഷം ചന്ദ്രനിൽ നിന്നും 23,600 നാഴിക ദൂരെയുള്ള ഭൂചന്ദ്ര ഗുരുത്വാകർഷണങ്ങളുടെ സന്തുലിതമേഖലയിൽ എത്തുമ്പോഴേക്കും അതിന്റെ പ്രവേഗം മണിക്കൂറിൽ 500 നാഴികയായി കുറഞ്ഞിരിക്കും. പക്ഷേ, അവിടന്നങ്ങോട്ട് അതു ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങുന്നതിനാൽ വേഗത കൂടിത്തുടങ്ങും. വേണ്ടസമയത്തു ബ്രേക്കിട്ടില്ലെങ്കിൽ അതു ചന്ദ്രനിൽ 5,790 നാഴിക/മണി വേഗത്തിൽ ചെന്നു പതിക്കുന്നതായിരിക്കും. ചന്ദ്രനിൽ നിന്നും ഏകദേശം 550 നാഴിക ഉയരത്തിലെത്തിയാൽ നൗകയെ കീഴ്മേൽ മറിക്കുകയും റോക്കററുകൾ പ്രവൎത്തിപ്പിച്ച് ബ്രേക്കിടുകയും ചെയ്യണം. ഏകദേശം 10 മിനിട്ടുനേരം റോക്കറ്റുകൾ പ്രവൎത്തിക്കുകയും 870 ടൺ ഇന്ധനം ഉപയോഗിക്കുകയും ചെയ്യുന്നു. ചന്ദ്രനിൽ ഇറങ്ങുന്ന നൗകയുടെ തൂക്കം 350 ടൺ ആയിരിക്കും. നിരീക്ഷകസംഘം ആറാഴ്ചയോളം അവിടെ താമസിക്കുകയും കഴിയുന്നതും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഇക്കാലങ്ങളിൽ ഉപയോഗിച്ച് സാധനങ്ങൾ, ആവശ്യമില്ലാത്തതിനാൽ അവിടെ ത്യജിക്കപ്പെട്ട ടാങ്കുകൾ ഉല്ക്കാ
താൾ:Nakshathrangalude Naattil 1965.pdf/77
ദൃശ്യരൂപം