ഏറെത്താമസിയാതെതന്നെ ചന്ദ്രനിൽ മനുഷ്യർ എത്തുകയും ഈ പ്രശ്നങ്ങൾക്ക് സമാധാനം ലഭിക്കുകയും ചെയ്യും. അതിനുമുമ്പുതന്നെ, സ്വയം പ്രവൎത്തകങ്ങളായ ഉപകരണങ്ങളും യന്ത്രങ്ങളുമടങ്ങിയ നിരീക്ഷണ നൗകകൾ ചന്ദ്രനു ചുററും സഞ്ചരിച്ച് അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായിരിക്കും. മനുഷ്യനെ കയറ്റിയ ആദ്യത്തെ ചന്ദ്രനൗക ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന ഒരു വാനനിലയത്തിൽനിന്നായിരിക്കും പുറപ്പെടുക. വാനനിലയത്തിന്റെ പരിവൎത്തന പഥത്തിൽ എവിടെനിന്നു പുറപ്പെടണം, പുറപ്പെടുന്ന സമയം, നൗകയുടെ ദിശ, പ്രവേഗം, സഞ്ചാരപഥം മുതലായവയെല്ലാം കാലേകൂട്ടിത്തന്നെ സൂക്ഷ്മമായി ഗണിച്ചു നിൎണ്ണയിക്കണം. 7-ാം ചിത്രം നോക്കുക. വാനനിലയത്തിൽനിന്നും ചന്ദ്രനിലേക്കു പോകുന്ന ഒരു വാഹനത്തിന്റെ സഞ്ചാരപഥത്തെയാണു് കാണിച്ചിരിക്കുന്നത്. സുപ്രസിദ്ധ റോക്കറ്റ് ശാസ്ത്രവിദഗ്ദ്ധനും കുപ്രസിദ്ധിയാൎജ്ജിച്ച ജൻ V-2 റോക്കറ്റുകളുടെ പ്രധാന സംവിധായകനും ആയ വെർണർ ഫോൺ ബ്രൗൺ ചന്ദ്രനിൽ എത്തൽ (Conquest of Moon) എന്നൊരു പുസ്തമെഴുതിയിട്ടുണ്ടു്. അതിൽ ഒരു ചന്ദ്രനൗകയെപ്പറ്റിയും, ചന്ദ്രനിലേക്കുള്ള യാത്രയെപ്പറ്റിയും, ചന്ദ്രനിൽ ചെന്നാൽ ആദ്യമായി ചെയ്യേണ്ട ഗവേഷണങ്ങളെപ്പറ്റിയും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഭൂമിയിൽ നിന്നും 1075 നാഴിക ദൂരെ സഞ്ചരിക്കുന്ന ഒരു വാനനിലയത്തിൽനിന്നാണ് ചന്ദ്രനൗക യാത്രപുറപ്പെടുന്നത്. പുറപ്പെടുമ്പോൾ അതിന്നു മണിക്കൂറിൽ 15,840 നാഴിക പ്രവേഗവും (വാനനിലയത്തിന്റെ പ്രവേഗം) 4370 ടൺ ഭാരവുമുണ്ട്. 33 മിനിട്ടുനേരം റോക്കറ്റ് പ്രവൎത്തിക്കുമ്പോഴേക്കും
താൾ:Nakshathrangalude Naattil 1965.pdf/75
ദൃശ്യരൂപം