ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പൎവ്വതനിരകൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. എത്രകണ്ടു സൂക്ഷ്മമാണ് ഈ നിൎണ്ണയങ്ങൾ എന്നു ചന്ദ്രനിൽ ആദ്യം ചെല്ലുന്നവൎക്കുതന്നെ തീരുമാനിക്കാവുന്നതാണു്.

3. ചന്ദ്രനിൽ അവിടവിടങ്ങളിലായി അതിഭീമങ്ങളായ സമതലങ്ങൾ ഉണ്ട്. ഈ ഭാഗങ്ങളാണു് ചന്ദ്രബിംബത്തിൽ ഇരുണ്ടതായി കാണപ്പെടുന്നത്. ആദ്യകാലങ്ങളിൽ ഇവ സമുദ്രങ്ങളാണെന്നു വിചാരിച്ചിരുന്നു. പക്ഷേ, അവയിൽ വെള്ളമില്ലെന്നും ഇപ്പോൾ ബോദ്ധ്യമായിട്ടുണ്ട്. എങ്കിലും പഴയ വിശ്വാസമനുസരിച്ച് ഈ സമതലങ്ങളെല്ലാം പല പല സമുദ്രങ്ങളും കടലുകളുമായാണു് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.

4. 2-ാം പടത്തിൽ, പല ക്രേറ്ററുകളിൽനിന്നും പുറപ്പെടുന്ന അത്യുജ്ജ്വലങ്ങളായ പ്രകാശവേണികൾ കാണാം. ഇവ കുന്നുകളെയും വിടവുകളെയും ക്രേറ്ററുകളെയും സമതലങ്ങളെയും മുറിച്ചുകടക്കുന്നു. എന്താണ് അവയുടെ ശരിയായ രൂപമെന്നും ഇതേവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ഒന്നാം ചന്ദ്രാവലോകന സംഘത്തിനു വിട്ടു കൊടുക്കേണ്ടതായ ഒരു പ്രശ്നമാണിത്.

ചന്ദ്രനിൽ അന്തരീക്ഷമുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ഘടകങ്ങൾ എന്തെല്ലാമാണ്? സാന്ദ്രതയെന്താണ് ? ഓക്സിജനുണ്ടോ? വെള്ളമുണ്ടോ? ഭൂമിയുടേതുപോലെ കാന്തധ്രുവങ്ങളും കാന്തശക്തിയുമുണ്ടോ? എന്തു വസ്തുക്കളെക്കൊണ്ടാണു് ചന്ദ്രൻ നിൎമ്മിക്കപ്പെട്ടിട്ടുള്ളതു്? താപനിലയെന്താണ്? ഉൽക്കാപ്രപാതത്തിന്റെയും തേജോപ്രസരത്തിന്റെയും ആധിക്യമെത്രയാണ്? റേഡിയോപ്രക്ഷേപണം സാദ്ധ്യമാണോ? വല്ലതരത്തിലുള്ള ജീവിതവും സാദ്ധ്യമാണോ? എന്നിങ്ങനെ നൂറുനൂറു ചോദ്യങ്ങളുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/74&oldid=245097" എന്ന താളിൽനിന്ന് ശേഖരിച്ചത്