ഫോട്ടോവാണ് 2-ാം പടത്തിൽ കൊടുത്തിരിക്കുന്നത്. “പൂൎണ്ണചന്ദ്രൻ' എത്ര അപൂൎണ്ണമാണെന്നു് അതിൽനിന്നും മനസ്സിലാക്കാം. ചന്ദ്രന്റെ ഉപരിതലത്തിലെ സവിശേഷതകളിൽ പലതും വളരെയധികം ശക്തിയൊന്നുമില്ലാത്ത ഒരു ദൂരദൎശിനിയിൽക്കൂടെ നോക്കിയാൽത്തന്നെ കാണാം. ഏറ്റവും പ്രധാനമായി നാലുതരത്തിലുള്ള രൂപീകരണങ്ങളാണു് ചന്ദ്രതലത്തിൽ കാണപ്പെടുന്നതു്.
1. അതിവിസ്തൃതവും, വൃത്താകാരത്തിലുള്ളതും ഉയൎന്ന വരമ്പുകളോടും, പരന്ന അടിത്തട്ടുകളോടും കൂടിയതുമായ ഒരു തരം രൂപങ്ങൾ. 3-ാം പടത്തിൽ കൊടുത്തിട്ടുള്ള ബാലചന്ദ്രന്റെ ഫോട്ടോയിൽ ഇവയെ കാണാവുന്നതാണു്. ക്രേറ്ററുകൾ (Craters)എന്ന പേരിൽ ഇവ അറിയപ്പെടുന്നു. ചുരുക്കം ചിലവ 100 നാഴികയിലധികം വ്യാസമുള്ളവയാണ്. ചെറിയ ക്രേറ്ററുകളാകട്ടെ അനേകായിരമെണ്ണം കാണാം. ഇവ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചും പല അഭിപ്രായങ്ങളുണ്ട്. കെട്ടടങ്ങിയ അഗ്നിപൎവ്വതങ്ങളാണെന്നും, അല്ലാ ഉൽക്കാപ്രപാതങ്ങളുടെ അടയാളങ്ങളാണെന്നും അതുമല്ല, ചന്ദ്രഗൎഭത്തിൽ നിന്നും തിളച്ചുപൊങ്ങിയ വാതകക്കുമിളകൾ ഉണ്ടാക്കിത്തീൎത്തതാണെന്നും മറ്റുമായി പല വാദങ്ങളുമുണ്ട്. ഒന്നാമത്തെ ചന്ദ്രാവലോകന സംഘത്തിനുതന്നെ ഇവയുടെ ഉത്ഭവത്തിലേക്കു വെളിച്ചം വീശുന്ന പല തെളിവുകളും ശേഖരിക്കാം.
2. ചന്ദ്രന്റെ ഉപരിതലത്തിൽ നല്ലൊരുഭാഗം കൂൎത്തുമൂൎത്തു് പരുഷമായ പാറക്കൂട്ടങ്ങളാലും പൎവ്വതനിരകളാലും നിറയപ്പെട്ടതാണെന്നാണ് ഇപ്പോഴത്തെ അനുമാനം. സൂൎയ്യപ്രകാശത്താൽ ചന്ദ്രനിൽ ഉണ്ടാക്കപ്പെട്ട നിഴലുകളുടെ നീളമളന്നു് 15,000 അടിയിൽ ആധികം ഉയരമുള്ള