ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അദ്ധ്യായം 8
ഗ്രഹാന്തരയാത്ര

1. ചന്ദ്രാവലോകനം

ഭൂമിക്കുപുറമേ മനുഷ്യൻ ആദ്യമായി കാൽ കുത്തുന്നതു ചന്ദ്രനിലായിരിക്കുമെന്നതിൽ സംശയമില്ല. നമുക്കു് ഏററവും അടുത്ത ലോകം അതാണ്. പിന്നീട് അടുത്ത ലോകമായ ശുക്രൻ കൂടിയും 100 മടങ്ങിലധികം ദൂരെയാകുന്നു. വാസ്തവത്തിൽ ചന്ദ്രൻ അത്രയധികം ദൂരെയാണെന്നു പറയുക വയ്യ. ശരാശരിദൂരം 2,38,800 നാഴികയാണു്. വളരെയധികം വൈമാനികരും റെയിൽവേ ജോലിക്കാരും ഇതിന്റെ ഇരട്ടിയിലധികം ദൂരം സഞ്ചരിച്ചിരിക്കും. എന്തിനുപറയുന്നു, ബോംബെ കൽക്കട്ടാ മുതലായ പട്ടണങ്ങളിലെ ജനങ്ങളിൽ ഒരു നല്ലഭാഗംതന്നെ ചന്ദ്രനിൽ രണ്ടുതവണ പോയിവരാനുള്ള ദൂരം തങ്ങളുടെ ജീവിതത്തിൽ സഞ്ചരിക്കുന്നതാണു്.

ചന്ദ്രനിലേക്കു് ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിന്നുമുമ്പ് നമുക്കിപ്പോൾ ആ ലോകത്തെപ്പറ്റി എന്തെല്ലാം അറിയുമെന്നു നോക്കുക. 2,160 നാഴിക വ്യാസമുള്ള ഒരു ഗോളമാണതു്. ഭൂമിയിൽ നിന്നുള്ള ദൂരം 2,21,463 നാഴികമുതൽ 2,52,710 വരെ വ്യത്യാസപ്പെടും. ചന്ദ്രന്റെ മൊത്തം ദ്രവ്യരാശി ഭൂമിയുടേതിന്റെ ഭാഗം മാത്രമാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. വെറും കണ്ണുകൾകൊണ്ടു നോക്കിയാൽത്തന്നെ ചന്ദ്രന്റെ ഉപരിതലം എല്ലായിടവും ഒരേ പ്രകാശമുള്ളതല്ലെന്നു കാണാവുന്നതാണ്. ദൂരദൎശിനിയിൽകൂടെയെടുത്ത പൂൎണ്ണചന്ദ്രന്റെ ഒരു

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/72&oldid=245095" എന്ന താളിൽനിന്ന് ശേഖരിച്ചത്