ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

രിക്കുകയും അതിനിടയ്ക്ക് അതാതു ഗ്രഹങ്ങളിലേക്ക് ഇറങ്ങുവാൻ പ്രത്യേകമായി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ചെറുനൗകകൾ മനുഷ്യരേയും യന്ത്രസാമഗ്രികളേയും ഇന്ധനാദികളേയും താഴത്തേക്കിറക്കുകയും ചെയ്യുന്നു. അതിന്നുശേഷം ഈ ആകാശനൗകകൾ വാനനിലയത്തിലേക്കുതന്നെ തിരിച്ചുവരുന്നു. ഇപ്രകാരം മൂന്നു ഘട്ടങ്ങളിലായുള്ള യാത്ര കൂടുതൽ സുകരമാണ്. ഇന്ധനത്തിന്റെ ചെലവും കുറയും. 10 ടൺ ഭാരമുള്ള ഒരു നൗകയ്ക്കു വാനനിലയത്തിൽനിന്നും പുറപ്പെട്ടു ചന്ദ്രനിലെത്തുവാൻ 25 ടൺ ഇന്ധനമാവശ്യമുള്ള സമയത്തു ഭൂമിയിൽ നിന്നാണു പുറപ്പെടുന്നതെങ്കിൽ 840 ടൺ ഇന്ധനമാവശ്യമായിവരുന്നു. നൗകയുടെ ഭാരം അതനുസരിച്ചു വൎദ്ധിക്കുകയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/71&oldid=245092" എന്ന താളിൽനിന്ന് ശേഖരിച്ചത്