ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഹരണമാണിതു്. ആകാശനൗകകളുടെയും ചുററുപാടുകൾ എല്ലായ്പോഴും ഒരുപോലെയല്ല. ഭൂമിയിൽ നിന്നും 100- 150 നാഴിക ദൂരംവരെ റോക്കററിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ഗണ്യമായ ഒരന്തരീക്ഷമുണ്ടു്. തലകൂൎത്തതും, എക്കുപോക്കുകളില്ലാത്തതും മത്സ്യാകൃതിയോടുകൂടിയതുമായ ഒരു വാഹനമായിരിക്കും ഇവിടേക്കു പറ്റിയതു്. അന്തരീക്ഷത്തിന്റെ പരിധിവിട്ടാൽ പിന്നീടു ഘൎഷണത്തിന്റെ പ്രശ്നമില്ലാത്തതിനാൽ വാഹനത്തിന്റെ രൂപമെന്തുവേണമെങ്കിലും ആകാം. ഏററവും ഉറപ്പുകൂടിയതും ചെലവു കുറഞ്ഞതുമായ രൂപം ഗോളാകൃതിയാണ്. പക്ഷേ, ഇതു മററുലോകങ്ങളിൽ ചെന്നിറങ്ങുവാൻ പറ്റിയ സംവിധാനമല്ല. ബ്രേക്കിടാനുള്ള റോക്കററുകൾ ഘടിപ്പിക്കാനും ഇതു പറ്റിയ രൂപമല്ല. അതിനാൽ ആകാശ യാത്ര പലഘട്ടങ്ങളിലാക്കിയാൽ കൂടുതൽ കാൎയ്യക്ഷമമാകും. അഞ്ചാമദ്ധ്യായത്തിൽ വിവരിച്ചപോലെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഭീമമായ ഒരു വാനനിലയമുണ്ടാക്കുകയായിരിക്കും ആദ്യത്തെ ജോലി. ഇതിനെ ഒരു റയിൽവേ ജങ്ക്‌ഷ നുമായി ഉപമിക്കാം. ഭൂമിയുടെ അന്തരീക്ഷത്തിൽ സഞ്ചരിക്കുവാൻ പററിയ റോക്കററ് കപ്പലുകൾ ചരക്കുകളെയും മനുഷ്യരെയും കയറ്റി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കും. അവിടന്നങ്ങോട്ടുപോകുവാൻ വേണ്ട നൗകകൾ നിൎമ്മിക്കുവാനുള്ള വൎക്ക്‌ഷോപ്പും അതുതന്നെയായിരിക്കും. ഭാരമില്ലാത്തതിനാൽ ഭൂമിയിലേക്കാൾ എളുപ്പത്തിൽ അവിടെ ജോലി ചെയ്യാവുന്നതാണു്. ചന്ദ്രനിലേക്കും മററുലോകങ്ങളിലേക്കും പോകുന്ന ആകാശനൗകകൾ ഇവിടെനിന്നായിരിക്കും പുറപ്പെടുക. ഈ ആകാശനൗകകൾ തന്നെയും മററുലോകങ്ങളിൽ നേരിട്ടിറങ്ങുകയില്ല. അവയുടെ ഉപഗ്രഹങ്ങളായി കുറച്ചുനേരം സഞ്ച

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/70&oldid=245081" എന്ന താളിൽനിന്ന് ശേഖരിച്ചത്