ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ണംകൊണ്ടു ചൂടുപിടിച്ച് ആവിയായിപ്പോകുന്നതാണ്. അതിനാൽ ആകാശനൗക 100-200 നാഴിക ദൂരെയെത്തിയാൽ ചെറിയ റോക്കറ്റുകളുപയോഗിച്ച് അതിനെ ഒരു ഉപഗ്രഹമാക്കി മാറ്റുന്നു. ഇടയ്ക്കിടയ്ക്ക് അതു് അന്തരീക്ഷത്തിൽക്കൂടെ ഒന്ന് ഊളിയിടും. അധികം ചൂടുപിടിച്ചാൽ വീണ്ടും പുറത്തേക്കു വരുന്നു. അപ്പോഴേക്കും വേഗത കുറെ കുറഞ്ഞിരിക്കും. അടുത്ത പ്രാവശ്യം അധികം ചൂടാകുന്നതിന്നു മുമ്പ് അന്തരീക്ഷത്തിൽക്കൂടെ കൂടുതൽ നേരം സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്. അപ്പോൾ വേഗത പിന്നേയും കുറയുകയും തൽഫലമായി അപകേന്ദ്രബലം കുറയുന്നതിനാൽ നൗക പിന്നെയും താഴത്തേക്കു വരികയും ചെയ്യുന്നു. ഇങ്ങനെ ഭൂമിയെ പലപ്രാവശ്യം ചുറ്റി വേഗതയെ ക്രമത്തിൽ കുറച്ചുകൊണ്ടുവന്നു് അവസാനം അതേവരെ ഉള്ളിലൊതുങ്ങിയിരുന്ന വലിയ ചിറകുകളെ വിടൎത്തി ഗ്ലൈഡറുകൾ കണക്കെ (പട്ടം പോലെ) സാവധാനത്തിൽ ഭൂമിയിലിറങ്ങാവുന്നതാണു്. അന്തരീക്ഷം ധാരാളമുള്ള മററു ഗ്രഹങ്ങളിലും, ഉദാഹരണമായി ശുക്രൻ, ആകാശ നൗകകൾ ഇതുപോലെയായിരിക്കും ഇറങ്ങുക.

ഈ അദ്ധ്യായം അവസാനിപ്പിക്കുന്നതിനുമുമ്പ് ഒന്നുരണ്ടു സംഗതികൾ കൂടി വ്യക്തമാക്കുവാനുണ്ടു്. നിങ്ങളിൽ ചിലരെങ്കിലും സിംലയിൽ പോയിട്ടുണ്ടായിരിക്കാം. ഡൽഹിയിൽനിന്നു പുറപ്പെടുകയാണെന്നു വിചാരിക്കുക. ഒരു വണ്ടി നിങ്ങളെ കൽക്കട്ടാ വരെ എത്തിക്കുന്നു. അവിടന്നങ്ങോട്ടു കയറ്റം കയറുവാനായി വീതികുറഞ്ഞ റെയിൽപാളങ്ങളിൽ ഓടുന്ന പ്രത്യേകതരത്തിലുള്ള വണ്ടികളാണു്. ഭൂപ്രകൃതിയനുസരിച്ചു വാഹനങ്ങളുടെ ആകൃതിക്കു വ്യത്യാസം വരുത്തേണ്ടിവന്നതിന്റെ ഉദാ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/69&oldid=245080" എന്ന താളിൽനിന്ന് ശേഖരിച്ചത്