മണിക്കൂറിൽ 5,500 നാഴികയായിത്തീരുന്നു. ഈ ഊക്കോടുകൂടി അതു ചന്ദ്രനിൽ പതിക്കുകയാണെങ്കിൽ നൗകയും അതിലുള്ള അന്തേവാസികളും എല്ലാം തകൎന്നു തരിപ്പണമാകും. അതിനാൽ ഏതെങ്കിലും വിധത്തിൽ ഒരു ബ്രേക്കിട്ടു വേഗത കുറച്ചു സാവധാനത്തിൽ ചന്ദ്രതലത്തിൽ ചെന്നു ഇരിക്കാറാക്കണം. ചന്ദ്രനിൽ പറയത്തക്കതായ ഒരു അന്തരീക്ഷമില്ലാത്തതിനാൽ വേഗത കുറയ്ക്കുവാൻ ഒരേയൊരു മാൎഗ്ഗമേയുള്ളു. പല ഭാഗങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള ചെറിയ റോക്കററുകൾ ഉപയോഗിച്ചു് ആകാശനൗക കീഴ്മേൽ മറിക്കുക. എന്നിട്ടു പ്രധാന റോക്കററുകളെ പ്രവൎത്തിപ്പിക്കുവാൻ തുടങ്ങിയാൽ അവ ആകാശനൗക പതനത്തിന്നെതിരായി തള്ളുകയും അതിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു. തക്കസമയത്തു് ഇപ്രകാരം ബ്രേക്കിടുകയും വേണ്ടിടത്തോളം സമയം റോക്കററുകൾ പ്രവൎത്തിക്കുകയും ചെയ്താൽ വളരെ സാവധാനത്തിൽ ആകാശനൗകയെ ചന്ദ്രനിൽ കൊണ്ടുചെന്നിറക്കുവാൻ സാധിക്കുന്നതാണ്. ഇതിന്നാവശ്യമുള്ള ഇന്ധനമെല്ലാം പുറപ്പെടുമ്പോൾത്തന്നെ കരുതിയിരിക്കണമെന്നുമാത്രം. തിരിച്ചുപോരുവാൻ ആവശ്യമായ ഇന്ധനത്തിന്നു പുറമേയാണിത്. ഭൂമിയിൽ തിരിച്ചിറങ്ങുവാൻ ഇപ്രകാരം റോക്കററുകൾ കൊണ്ടു പ്രവൎത്തിക്കുന്ന ബ്രേക്കുകളില്ലാതെയും സാധിക്കുന്നതാണു്. ഘർഷണം കൊണ്ടു റോക്കററിന്റെ സാധാരണ ചലനത്തിനു വിഷമമുണ്ടാക്കുന്ന അന്തരീക്ഷത്തെത്തന്നെ നമുക്ക് ഇതിന്നു ഉപയോഗിക്കാം. ചന്ദ്രനിൽനിന്നു ഭൂമിയിലേക്കു തിരിച്ചുവരുന്ന ഒരു ആകാശനൗകയ്ക്കു മണിക്കൂറിൽ 25,000 നാഴികയിൽ കൂടുതൽ പ്രവേഗമുണ്ടായിരിക്കും. ഇത്രയും വേഗത്തിൽ അന്തരീക്ഷത്തിലൂടെ പതിക്കുകയാണെങ്കിൽ അതു ഘൎഷ
താൾ:Nakshathrangalude Naattil 1965.pdf/68
ദൃശ്യരൂപം