ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എത്തിയിരിക്കുകയില്ല. ഉദ്ദേശം 30 ലക്ഷം നാഴിക ദൂരെയായിരിക്കുമത്. റോക്കററു വിടുന്ന ദിശയ്ക്കു വ്യതിയാനം വന്നാലും ഇപ്രകാരം സംഭവിക്കുന്നതാണു്. അതിനാൽ ആകാശനൗകകളുടെ ഗതി അതിസൂക്ഷ്മമായി നിയന്ത്രിച്ചുകൊണ്ടിരിക്കണം. ശുക്രനിലേക്കു പോയ ഒരു ആകാശനൗക, വേഗത അധികമായതിനാലോ, കുറഞ്ഞതിനാലോ, മറ്റെന്തെങ്കിലും കാരണത്താലോ അതുമായി സന്ധിക്കുവാൻ പരാജയപ്പെട്ടുവെന്നിരിക്കട്ടെ. എങ്കിൽ അതു് ആയതവൃത്താകൃതിയിലുള്ള ഒരു പഥത്തിൽ സൂൎയ്യനെ ചുറ്റുവാൻ തുടങ്ങും. പിന്നീടു നാലഞ്ചു വർഷങ്ങൾക്കു ശേഷമായിരിക്കും അതു ഭൂമിയുടെ സമീപം വരിക. അപ്പോൾ മാത്രമേ അതിന്നു ഭൂമിയിലേക്കു മടങ്ങുവാനും സാദ്ധ്യമാകൂ. ഇതിൽനിന്നെല്ലാം, ആകാശനൗകകളുടെ ഗണിക്കപ്പെട്ട മാൎഗ്ഗങ്ങളിൽനിന്നുള്ള വ്യതിയാനം എത്രകണ്ടു് അപായകരമാണെന്നു മനസ്സിലാക്കാം. അതിനാൽ ആകാശനൗകയിലെ നാവികർ അതിന്റെ പഥത്തെ സശ്രദ്ധം സൂക്ഷിക്കുകയും അതാതുസമയത്തു വരുന്ന വ്യതിയാനങ്ങളെ അപ്പോഴപ്പോൾ ശരിയാക്കുകയും ചെയ്യണം. റേഡിയോതരംഗങ്ങളെ ഭൂമിയിലേക്കയച്ചു് പ്രതിദ്ധ്വനികളിൽ നിന്നും മററു ഗ്രഹങ്ങളും സൂര്യനുമായുള്ള ആപേക്ഷിക സ്ഥാനങ്ങളിൽനിന്നും നാവിക ആകാശനൗകയുടെ സ്ഥാനവും പ്രവേഗവും നിശ്ചയിക്കാവുന്നതാണ്.

ഇപ്രകാരമുള്ള ഒരു ആകാശനൗക ചന്ദ്രനിലേക്കു യാത്രപുറപ്പെടുമെന്നു വിചാരിക്കുക. ചന്ദ്രനും ഭൂമിക്കും ഇടയിലുള്ള ഗുരുത്വാകർഷണങ്ങളുടെ സന്തുലിതമേഖല കടന്നാൽ പിന്നെ അതു ക്രമത്തിൽ വൎദ്ധിച്ചുവരുന്ന വേഗതയോടുകൂടി ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങും. ചന്ദ്രനിലെത്തുമ്പോഴേക്കും അതിന്റെ വേഗത ഏകദേശം

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/67&oldid=245078" എന്ന താളിൽനിന്ന് ശേഖരിച്ചത്