ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നൗകയ്ക്ക് ഈ പ്രവേഗം സിദ്ധിക്കുന്നുവോ അത്രകണ്ട് കുറവായിരിക്കും ആകെയുള്ള ഇന്ധനച്ചെലവ്. മറ്റു ലോകങ്ങളിലേക്കുള്ള യാത്രകളും ഏകദേശം ഇപ്രകാരം തന്നെയാണ്.

ചരടുകൊണ്ടു ചുഴറ്റിവിട്ട കല്ലുകൾ പോലെ സഞ്ചരിക്കുന്ന ഈവിധമുള്ള ആകാശ നൗകകൾ സൂൎയ്യചന്ദ്രന്മാരുടെയും ഗ്രഹങ്ങളുടെയും ഗുരുത്വാകൎഷണങ്ങൾക്കധീനമായി ഗണിതവിധികളാൽ പൂൎണ്ണമായും നിൎണ്ണയിക്കപ്പെടാവുന്ന പഥങ്ങളിലായിരിക്കും സഞ്ചരിക്കുക. അതിനാൽ ആകാശത്തിൽ പറക്കുന്ന ഒരു പക്ഷിയെ കല്ലെറിയുന്നതിനു സമാനമാണു ചന്ദ്രനിലേക്ക് ഒരു റോക്കറ്റിനെ തൊടുത്തുവിടുന്നത്. അതു ചന്ദ്രന്റെ പ്രയാണപഥത്തിലേക്കെത്തുന്ന സമയത്തു് ചന്ദ്രനും അവിടെ എത്തത്തക്ക വിധത്തിലായിരിക്കണം റോക്കറ്റിനെ തൊടുത്തുവിടുന്ന സമയവും വേഗതയും ചരിവുമെല്ലാം. ഭൂമിയുടെ ഉപരിതലത്തിന്റെ വേഗതയും ചന്ദ്രന്റെ ഭൂപ്രദക്ഷിണ വേഗതയും എല്ലാം കണക്കിലെടുക്കണം. ഇല്ലെങ്കിൽ ആകാശനൗക ലക്ഷ്യത്തിൽ നിന്നും വളരെയധികം വ്യതിചലിച്ചുപോകും. ഉദാഹരണമായി റോക്കററിന്റെ വേഗത, ചന്ദ്രനിൽ എത്തുവാൻ ആവശ്യമുള്ള ഏററവും ചുരുങ്ങിയ വേഗതയെക്കാൾ 5 നാഴിക/ മണിക്കൂർ കണ്ട് കുറവാണെങ്കിൽ, അതു ചന്ദ്രനിലെത്തുകയില്ല. ഗുരുത്വാകർഷണങ്ങളുടെ സന്തുലിതമേഖലയിൽ നിന്നും 3,000 നാഴിക സമീപംവരെ എത്തി, ഭൂമിയിലേക്കുതന്നെ തിരിച്ചുവീഴുന്നതാണു്. വ്യാഴത്തിലേക്കു പോകുന്ന റോക്കററിന്റെ വേഗത ആവശ്യത്തിലും കുറച്ചു് - ആയിരത്തിലൊന്നു എന്നു വെക്കുക -കൂടിയാൽ, അതിന്റെ പരിവൎത്തനപഥത്തിലെത്തുമ്പോൾ വ്യാഴം അവിടെ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/66&oldid=245077" എന്ന താളിൽനിന്ന് ശേഖരിച്ചത്