ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ളിൽ മിക്കതും ഭക്ഷണമൂല്യം കുറഞ്ഞവയും ഉച്ഛിഷ്ടം കൂടിയവയുമാണ്. മാത്രമല്ല, അവ കേടുവരാതെ അധികകാലം സൂക്ഷിക്കുവാനും സാധിക്കുകയില്ല. നാലുപേരെ കയറ്റിയ ഒരു ആകാശനൗകയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു യാത്രയ്ക്കു് (ചന്ദ്രനിലേക്കു പോയി വരുവാൻ ഏകദേശം വേണ്ടിവരുന്ന സമയം ഇതാണ്. ചൊവ്വയിലേക്കു പോയി വരുവാൻ ഏകദേശം 6 മാസം വേണം.) 800-700 റാത്തൽ ഭക്ഷണസാധനങ്ങൾ വേണ്ടിവരുന്നു. ഇത്രയും ഭക്ഷണസാധനങ്ങൾ വലിച്ചുകൊണ്ടുപോകുവാൻ വളരെയധികം ഇന്ധനം ചെലവഴിക്കേണ്ടിവരും. അധികം ഉച്ഛിഷ്ടങ്ങൾ വരാത്ത ഓജസ്സുററ ഭക്ഷണപദാൎത്ഥങ്ങളേ നീണ്ടുനില്ക്കുന്ന ഗോളാന്തരയാത്രകൾക്കുപകരിപ്പൂ. ഇതിനായി പല പ്രത്യേകതരത്തിലുള്ള ഭക്ഷണപദാൎത്ഥങ്ങൾ ഇപ്പോൾ ഉണ്ടാക്കുന്നുണ്ടു്. വെള്ളത്തിൽ പൊന്തിക്കിടക്കുന്ന ഒരുതരം പായലിൽ നിന്നു് (ആൾഗേ)തയ്യാർ ചെയ്യപ്പെട്ട പ്രത്യേകതരത്തിലുള്ള ഒരു ആഹാരം ബഹിരാകാശസഞ്ചാരികൾക്കിടയിൽ പ്രചാരം നേടിയിരിക്കുന്നു.

വെള്ളത്തിന്റെ കാൎയ്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യൻ പല രൂപത്തിലായി ദിവസേന നല്ലൊരുതുക വെള്ളം അകത്താക്കുന്നുണ്ട്. മറ്റു പല രൂപ ങ്ങളിലായി അവയെ പുറത്തേക്കു വിടുകയും ചെയ്യുന്നു. ആകാശനൗകയിൽ ഇപ്രകാരം വിസൎജ്ജിക്കപ്പെടുന്ന വെള്ളമെല്ലാം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കേണ്ടി വരും.

6. അപായ ഹേതുക്കൾ

സൂൎയ്യനിൽ നിന്നും പ്രപഞ്ചത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി ഒട്ടനേകം തേജഃ പ്രസരങ്ങൾ ഭൂമിയിലേ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/63&oldid=245074" എന്ന താളിൽനിന്ന് ശേഖരിച്ചത്