ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നെക്കാൾ ചൂടു കൂടുകയാൽ സാന്ദ്രത കുറഞ്ഞിരിക്കും. പുറത്തു വന്നയുടനെ അതു മുകളിലേക്കു പൊങ്ങുകയും അങ്ങനെ മൂക്കിന്റെ സമീപത്ത് എപ്പോഴും ശുദ്ധവായു ഉണ്ടായിരിക്കുകയും ചെയ്യുന്നു. പക്ഷേ, ആകാശനൗകയ്ക്കുള്ളിൽ ഭാരമില്ലാത്തതിനാൽ ഇതു സംഭവിക്കുന്നില്ല. ഉച്ഛ്വസിക്കുന്ന വായു മൂക്കിനു ചുററും തന്നെ തങ്ങിനില്ക്കുകയേ ഉള്ളു. അതിനാൽ പങ്കകളോ മറ്റോ ഉപയോഗിച്ചു് എപ്പോഴും കൃത്രിമമായി വായുസഞ്ചാരം ഉണ്ടാക്കണം. വായുവിൽ നിന്നു കാർബൺ ഡൈ ഓക്സൈഡും നീരാവിയും നീക്കം ചെയ്ത് അതിനെ ശുദ്ധീകരിക്കുവാനുള്ള ഉപകരണങ്ങളും ഉണ്ടായിരിക്കണം. നൗകയിൽനിന്നു വായു ചോൎന്നുപോകാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിവേഗത്തിൽ സഞ്ചരിക്കുന്ന ഉൽക്കാശകലങ്ങളുമായി ഏറ്റുമുട്ടി ആകാശനൗകയുടെ ചുമരുകൾ തുളയ്ക്കപ്പെടുകയാണെങ്കിൽ ഫലം അത്യാപൽക്കരമാണ്. നൗകയ്ക്കുപുറമെ ശൂന്യത യാകയാൽ ക്ഷണനേരത്തിനുള്ളിൽ നൗകയിലെ വായുവെല്ലാം നഷ്ടപ്പെടുകയും, മൎദ്ദം കുറയുകയും ചെയ്യുന്നു. തൽഫലമായി ദേഹത്തിലുള്ള രക്തം തിളയ്ക്കുകയും അതിൽ അലിഞ്ഞുചേൎന്നിട്ടുള്ള നൈട്രജൻ കുമിളകളായി പൊന്തി വരികയും കണ്ഠനാളത്തിലേയും കുടലുകളിലേയും വാതകങ്ങൾ വിസ്ഫോടകമാംവണ്ണം വികസിക്കുകയും ചെയ്യുന്നു. ഏതാനും സെക്കണ്ടുകൾക്കുള്ളിൽ മരണം നിശ്ചയമാണ്. ആകാശനൗകയ്ക്ക് ഇരട്ടച്ചുമരുകളുണ്ടാക്കിയാൽ ചെറിയ ഉൽക്കാശകലങ്ങളിൽനിന്നു രക്ഷപ്പെടാം.

5. ആകാശനൗകയിലെ ഭക്ഷണം

വളരെക്കാലം നീണ്ടുനിൽക്കുന്ന ബഹിരാകാശയാത്രകളിൽ ഭക്ഷണം ഗൗരവമേറിയ ഒരു പ്രശ്നമായിത്തീരുന്നതാണു്. നാം സാധാരണയായി കഴിക്കുന്ന സാധനങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/62&oldid=245073" എന്ന താളിൽനിന്ന് ശേഖരിച്ചത്