ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശികളുടെ സങ്കോചവും വികസനവും കൊണ്ടാണ് ഭക്ഷണം സഞ്ചരിക്കുന്നതു്. തലകീഴായി തൂങ്ങിക്കിടന്നുകൊണ്ടു നമുക്കു ഭക്ഷണം കഴിക്കുവാൻ സാധിക്കുമെന്നത് ഇതിനെ തെളിയിക്കുന്നു. എന്നാൽ ഭാരശൂന്യതയിൽ വായയിലേക്ക് ഒന്നും തന്നെ ഒഴിക്കുവാൻ സാധിക്കുകയില്ല. അവ പാത്രങ്ങളിൽത്തന്നെ തങ്ങിനില്ക്കുന്നു. അതിനാൽ ഭക്ഷണപദാത്ഥങ്ങളെ റബ്ബർക്കുപ്പികളിലാക്കി വായിലേക്കു പീച്ചിക്കയറ്റേണ്ടിവരുന്നു. ശൂന്യഭാരംകൊണ്ട് മലമൂത്ര വിസൎജ്ജനത്തിനു പറയത്തക്ക വിഷമമൊന്നും വരുന്നതല്ല.

പരിചയമില്ലാത്ത ഒരു സ്ഥലത്തു ചെന്നുപെട്ടാൽ തെക്കുവടക്ക് അറിയുവാൻ വിഷമിക്കുന്നപോലെ, ആകാശനൗകയ്ക്കുള്ളിൽ 'കീഴ്മേൽ' അറിയുവാൻ വിഷമം വരുന്നു. അവിടെ കീഴും മേലും ഇല്ലെന്നതുതന്നെ കാരണം. 'മുകളിലേ'ക്കെറിഞ്ഞ ഒരു വസ്തു കീഴോട്ടു വീഴുമെന്നു നാം പറയുന്നു. ഇവിടെ 'കീഴ്' എന്നു പറയുന്നതു ഭൂമിയുടെ ആകൎഷണബലത്തിന്റെ ദിശയും “മുകൾ' എന്നു പറയുന്നതു് അതിന്നെതിരായ ദിശയുമാകുന്നു. ആകാശനൗകയിൽ വസ്തുക്കൾക്കു ഭാരമില്ലാത്തതിനാൽ ഈ ദിശകൾ നിൎണ്ണയിക്കുവാൻ സാധിക്കാതെവരുന്നു. തട്ടിന്മേലേക്കെറിഞ്ഞ ഒരു വസ്തു അവിടെത്തന്നെ തങ്ങിനില്ക്കുന്നതായിരിക്കും. സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പാറിപ്പറക്കാതിരിക്കണമെങ്കിൽ അവയെ അതതു സ്ഥാനങ്ങളിൽ കെട്ടിയിടേണ്ടിയിരിക്കുന്നു. ഒരു ദിക്കിൽ നിന്നു മറ്റൊരു ദിക്കിലേക്കു നടക്കുകയെന്നതുതന്നെ ഒരു പ്രശ്നമായിത്തീരും. ഭാരമില്ലാത്തതിനാൽ നമ്മുടെ കാലുകൾ തറമേൽ അമരുന്നില്ല. നടക്കുവാൻ ശ്രമിക്കുമ്പോൾ തറയിൽ നിന്നു തട്ടിലേക്ക് ഉയൎന്നുവെന്നു വരാം. ഇരുമ്പുകൊണ്ടുള്ള തറയും കാന്തം തറച്ച ചെരുപ്പും ഈ സ്ഥിതിയിൽ നിലയ്ക്കു നിൎത്തുവാൻ നമ്മെ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/60&oldid=245070" എന്ന താളിൽനിന്ന് ശേഖരിച്ചത്