ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കത്താണെങ്കിൽ ചോരയോട്ടത്തിന്റെ വൈകല്യങ്ങൾക്കു കുറച്ചെല്ലാം സമാധാനമുണ്ടാക്കാം. മനുഷ്യന്നു പരമാവധി സഹിക്കാവുന്ന ത്വരണം കുറെയൊക്കെ വ്യക്തികളെയും പരിചയത്തെയും ആശ്രയിച്ചിരിക്കും. എങ്കിലും 4 g യിൽ കൂടുതലായാൽ ആൎക്കും സുഖകരമായിരിക്കുകയില്ല. 20 g എല്ലാവൎക്കും മരണഹേതുകമായിരിക്കും. ത്വരണംകൊണ്ടുള്ള അധികഭാരം ആകാശ സഞ്ചാരത്തിൽ അസുഖകരമായ ഒരനുഭവം മാത്രമാണു്. അല്ലാതെ തരണം ചെയ്യുവാൻ സാധിക്കാത്ത ഒരു പ്രതിബന്ധമല്ല.

3. ശൂന്യഭാരം

റോക്കററിലെ ഇന്ധനമെല്ലാം തീരുകയോ ജ്വലനം നിൎത്തുകയോ ചെയ്താൽ ത്വരണവും ഭാരവുമില്ലാതായിത്തീരുന്നു. ഇതു നമുക്കു തീരെ അപരിചിതമായ ഒരവസ്ഥയാണ്. നമ്മുടെ ശരീരത്തിലെ വിവിധങ്ങളായ പ്രവൎത്തനങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടിയിരിക്കുന്നു. ശ്വാസോച്ഛ്വാസം, രക്തസംവഹനം, ദഹനം, മലമൂത്രാദി വിസൎജ്ജനം മുതലായവയാണ് ശരീരത്തിലെ പ്രധാന പ്രവൎത്തനങ്ങൾ. ശ്വാസോച്ഛ്വാസം, ശ്വാസകോശത്തിലെ മൎദ്ദത്തേയും അന്തരീക്ഷത്തിന്റെ മൎദ്ദത്തേയും മാത്രമാണു് ആശ്രയിക്കുന്നതു്. വായുവിന്നു ഭാരം ഉണ്ടായാലും ഇല്ലെങ്കിലും ഇതിന്നു യാതൊരു തടസ്സവും വരുന്നതല്ല. ചോരയോട്ടത്തിന്നും ഭാരമില്ലായ്മ കൊണ്ടു് യാതൊരു കോട്ടവും വരുന്നതല്ല. പക്ഷേ, തീനും കുടിയും കുറച്ചു പരിഷ്ക്കരിക്കേണ്ടിവരും. വായിൽ വച്ച എന്തും തന്നെ നമുക്കിറക്കുവാൻ സാധിക്കുന്നതാണ്. അവിടുന്നങ്ങോട്ടുള്ള ഭക്ഷണത്തിന്റെ പോക്ക് ഭാരത്തെ ആശ്രയിക്കുന്നില്ല. മാംസപേ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/59&oldid=245069" എന്ന താളിൽനിന്ന് ശേഖരിച്ചത്