ണം കഴിയുന്നതും വലിയതായിരിക്കണമെന്നു്. ഒരു 'g' (32 അടി / സെൿ /സെൿ) യോടുകൂടി മേലോട്ടുയരുന്ന വസ്തുക്കൾക്ക് സാധാരണ ഭാരത്തിന്റെ ഇരട്ടിയും, 3 g യോടു കൂടി ത്വരിതപ്പെടുമ്പോൾ 4 മടങ്ങും അനുഭവപ്പെടുമെന്നു് മുമ്പു പ്രസ്താവിച്ചുവല്ലോ. റോക്കററിന്റെ വിവിധ ഘടകങ്ങൾക്കു് ഇപ്രകാരം അധികരിച്ച ഭാരത്തെ സഹിക്കുവാനുള്ള ഉറപ്പുണ്ടായിരിക്കണം. കൂടുതൽ ബലവത്തായ ഘടനയ്ക്ക് കൂടുതൽ ഘനമുള്ള പദാൎത്ഥങ്ങൾ ഉപയോഗിക്കേണ്ടിവരുന്നു. അപ്പോൾ റോക്കററിന്റെ ഒഴിഞ്ഞ ഭാരം വൎദ്ധിക്കുകയും അന്തിമപ്രവേഗം കുറയുകയും ചെയ്യുന്നു. അതിനാൽ ത്വരണം എന്തെന്നില്ലാതെ വൎദ്ധിപ്പിക്കുവാനും നിവൃത്തിയില്ല. എന്തുകൊണ്ടു നോക്കിയാലും ത്വരണം സെക്കണ്ടിൽ 100-150 അടി / സെൿ-ൽ കൂടുതലാകുന്നത് ആശാസ്യകരമല്ലെന്നു കണ്ടിരിക്കുന്നു. ഇത്രയും തികച്ചും സാങ്കേതികമായ വശങ്ങളെക്കുറിച്ചു്. അടുത്തതായി റോക്കററിന്റെ ഉള്ളിലിരിക്കുന്ന മനുഷ്യനെപ്പററി ആലോചിക്കുക. മറെറല്ലാ വസ്തുക്കൾക്കുമെന്നപോലെ അയാൾക്കും വൎദ്ധിച്ച ഭാരം അനുഭവപ്പെടും. ഭാരം മൂന്നു നാലു മടങ്ങായാൽ കൈകാലുകൾ അനക്കുവാൻ കൂടി പ്രയാസമായിത്തീരുന്നു. ദേഹത്തിലെ ചോരയോട്ടത്തിനും കോട്ടം തട്ടുന്നതാണു്. ഇരിക്കുകയോ നില്ക്കുകയോ ആണെങ്കിൽ ചോരയെല്ലാം കാലുകളിലേക്കു കുതിച്ചുപായും തലയിലേക്കു ചോര കയറ്റുവാൻ ഹൃദയത്തിന്നു് ഒട്ടും തന്നെ സാധിച്ചില്ലെന്നുവരാം. കമഴ്ന്നുകിടക്കുകയാണെങ്കിൽ കുറച്ചു ഭേദമായിരിക്കും. ചോരയുടെ സാന്ദ്രത തന്നെ അനേകം മടങ്ങു വൎദ്ധിക്കുന്നതിനാൽ താങ്ങാൻ കെല്പില്ലാതെ രക്തധമനികൾ പൊട്ടുവാൻ തന്നെ സാദ്ധ്യതയുണ്ടു്. മൎദ്ദത്തോടുകൂടിയ പ്രത്യേകതരത്തിലുള്ള ആവരണങ്ങൾക്ക
താൾ:Nakshathrangalude Naattil 1965.pdf/58
ദൃശ്യരൂപം