ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഇല്ലാത്തിടത്തും പ്രവൎത്തിക്കുമെന്ന് മുമ്പു പഠിച്ചുവല്ലോ. വാസ്തവത്തിൽ അതിന്റെ ഘർഷണം കൊണ്ടും മറ്റും വായു റോക്കറ്റിന്റെ പ്രവൎത്തനക്ഷമത കുറയ്ക്കുക മാത്രമാണു് ചെയ്യുന്നതു്. അതിനാൽ വായുവിന്റെ സാന്ദ്രതയേറിയ ഭാഗങ്ങളെ -ഏതാണ്ടു് 20 നാഴിക ഉയരം- കഴിയുന്നതും വേഗത്തിൽ പിന്നിടുന്നത് റോക്കററിന്റെ ഇന്ധനം ലാഭിക്കുവാൻ സഹായകമാകും. പക്ഷേ, ഇതിന്നു റോക്കറ്റിനെ വളരെ വേഗത്തിൽ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. വായുവിന്റെ അഭാവത്തിൽക്കൂടിയും എത്രയും വേഗത്തിൽ ആവശ്യമുള്ള വേഗത എത്തുവാൻ സാധിക്കുമോ, അത്രയും നല്ലതാണു്. ഇന്ധനം ജ്വലിച്ചുണ്ടാകുന്ന തപ്തവാതകങ്ങൾ അതിവേഗത്തിൽ പുറംതള്ളപ്പെടുമ്പോളുണ്ടാകുന്ന പ്രത്യാഘാതമാണല്ലോ റോക്കററിനെ മുകളിലേക്കുയൎത്തുന്നത്. ഈ പ്രത്യാഘാതബലം റോക്കറ്റിന്റെ ഭാരത്തിനേക്കാൾ കൂടുതലായാൽ മാത്രമേ അതിന്നും ഉയരുവാൻ സാധിക്കുകയുള്ളു. റോക്കററിന്റെ ആകെത്തുക ഭാരം Wവും വാതകങ്ങളുടെ മേല്പോട്ടുള്ള തള്ളിച്ച Pയും ആണെങ്കിൽ (P-W) ആകുന്നു റോക്കറ്റിനെ മേല്പോട്ടു ത്വരിതപ്പെടുത്തുന്നതു്. ഒരു റോക്കററ് താഴെവീഴാതെ അന്തരീക്ഷത്തിൽ തങ്ങിനില്ക്കണമെങ്കിൽക്കൂടിയും Wന്നു സമം തള്ളിച്ചയുണ്ടാക്കുവാനാവശ്യമായ ഇന്ധനം ജ്വലിച്ചുകൊണ്ടിരിക്കണം. (P-W) വളരെക്കൂടുതലാണെങ്കിൽ റോക്കററ് വേഗത്തിൽ ത്വരിതപ്പെടുകയും ആവശ്യമായ പ്രവേഗമെത്തിയയുടനെ ഇന്ധനങ്ങളുടെ ജ്വലനം നിൎത്തുകയും ചെയ്യാം. ഒരിക്കൽ ഈ പ്രവേഗം ലഭിച്ചാൽ പിന്നെ അപകേന്ദ്രബലം കൊണ്ടുതന്നെ റോക്കററ് താഴെ വിടാതെ ഭൂമിയെ ചുററിക്കൊണ്ടിരിക്കുമല്ലോ. അതിനാൽ കഴിയും വേഗത്തിൽ ഈ പ്രവേഗമെത്തുന്നതു് ഇന്ധനലാഭത്തെ ഉണ്ടാക്കുന്നു. അതായത് ത്വര

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/57&oldid=245066" എന്ന താളിൽനിന്ന് ശേഖരിച്ചത്