ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അദ്ധ്യായം 6
ആകാശനൗകയിലെ ജീവിതം

1. അതിവേഗത

ആകാശനൗകകൾ മണിക്കൂറിൽ 18,000 നാഴിക മുതൽ 25,000 നാഴികവരെ വേഗതയോടുകൂടി സഞ്ചരിക്കുന്നു. ഇത്രയും ഭീമമായ വേഗത മനുഷ്യനു സഹിക്കാനാകുമോ എന്നു ചിലർ സംശയിച്ചേക്കാം. ഭൂമിയുടെ ഉപരിതലത്തിലുള്ള നാം അതിന്റെ കേന്ദ്രത്തിനു ചുറ്റും മണിക്കൂറിൽ 1,000 നാഴിക വേഗത്തിൽ പോകുന്നുണ്ടെന്നു് വല്ലവരും അറിയുന്നുണ്ടോ? ഭൂമിയോടുകൂടി നാം സൂൎയ്യനു ചുറ്റും മണിക്കൂറിൽ 67,000 നാഴിക വേഗത്തിൽ ഓടുന്നുണ്ടു്. ആർക്കെങ്കിലും അതനുഭവപ്പെടുന്നുണ്ടോ? സൗരയൂഥത്തോടുകൂടി നമ്മുടെ ഗാലൿസിയുടെ കേന്ദ്രത്തിനു ചുറ്റും മണിക്കൂറിൽ 5 ലക്ഷം നാഴികയിലധികം വേഗത്തിൽ പായുന്നുണ്ടെന്നു കേട്ടാൽ എന്താണു തോന്നുന്നതു്? ഇതിൽനിന്നെല്ലാം മനുഷ്യനു സഹിക്കാനാവാത്ത വേഗ തയൊന്നുമില്ലെന്നു മനസ്സിലാക്കാം. വേഗതയ്ക്കു മാറ്റം വരുമ്പോൾ, അതായതു ത്വരണമുണ്ടാകുമ്പോൾ മാത്രമേ വിഷമമുള്ളൂ

2. അതിത്വരണം

ചന്ദ്രനിലേക്കോ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ഒരു വാനനിലയത്തിലേക്കോ ഒരു റോക്കററ് അയയ്ക്കണമെങ്കിൽ അതിന്നു മണിക്കൂറിൽ 18,000 നാഴികയിലധികം വേഗത നല്ലേണ്ടിയിരിക്കുന്നു. റോക്കറ്റ് വായു

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/56&oldid=245065" എന്ന താളിൽനിന്ന് ശേഖരിച്ചത്