ഞ്ഞുവല്ലോ. പക്ഷേ, ഭൂമിയെ പ്രദക്ഷിണം വെക്കുന്ന റോക്കറ്റുകൾ സുസാദ്ധ്യങ്ങളായിരിക്കുന്നുവെന്നു് ഗഗാരിൻ മുതൽപേരുടെ യാത്രകൾ തെളിയിക്കുന്നു. അതുകൊണ്ടു് നിൎദ്ദിഷ്ടമായ ഒരു പരിവൎത്തനപഥത്തിൽ വലിയ ഒരു വാനനിലയം പണിയുവാൻ ഏറെത്താമസിയാതെതന്നെ സാധിച്ചേക്കാം. ചന്ദ്രനിലേക്കു പോകുവാനുള്ള റോക്കറ്റ് - ഇതിനെ ചന്ദ്രനൗകയെന്നോ, ആകാശനൗകയെന്നോ, പ്രചഞ്ചനൗകയെന്നോ വിളിക്കാം- ഇവിടെവെച്ചായിരിക്കാം പണിയുക. ആവശ്യമുള്ള സാധനങ്ങളെല്ലാം ഭൂമിയിൽ നിന്നും കടത്തുറോക്കററുകൾ (Ferry Rockets) മുഖേന ഈ നിലയത്തിലേക്കെത്തിക്കുന്നു. വാനനിലയത്തിന്നു് സ്വതവേ തന്നെ മണിക്കൂറിൽ 18,000 നാഴിക വേഗതയുണ്ടല്ലോ. ആയതിനാൽ അവിടെനിന്നു ചന്ദ്രനിലേക്ക് പുറപ്പെടുന്ന റോക്കററിനു് കൂടുതലായി 7,000 നാഴിക/ മണി വേഗതയെ ലഭിക്കേണ്ടതുള്ളു. അതിനാൽ ഇന്ധനവും കുറച്ചേ ആവശ്യമുള്ള. ചന്ദ്രനിൽ നിന്നും തിരിച്ചുപോരുവാനുള്ള ഇന്ധനവും കൈയിൽ കരുതണമെന്നുള്ളതുകൊണ്ട് ഇതു വളരെ അഭിലഷണീയമായിത്തീരുന്നു. പ്രപഞ്ച നൗകകളുടെ സാങ്കേതിക വിവരണങ്ങൾ ഈ ലഘുഗ്രന്ഥത്തിന്റെ പരിധിയിൽ പെടാത്തതിനാൽ അതിന്നു് തുനിയുന്നില്ല. അടുത്ത അദ്ധ്യായത്തിൽ, ആകാശസഞ്ചാരത്തിൽ നേരിടേണ്ടിവരുന്ന പലവിധവിഷമതകളെക്കുറിച്ചു സംക്ഷിപ്തമായി വിവരിക്കാം.
താൾ:Nakshathrangalude Naattil 1965.pdf/55
ദൃശ്യരൂപം