ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ക്കൊന്നുംതന്നെ ഭാരം അനുഭവപ്പെടുകയില്ല. ഈ ഭാരമില്ലായ്മകൊണ്ടുള്ള ഭവിഷ്യത്തുകൾ നിസ്സാരങ്ങളല്ലെന്നു് ഒരു ചെറിയ ഉദാഹരണംകൊണ്ടുതന്നെ മനസ്സിലാക്കാം. ഒരു കപ്പിലുള്ള കാപ്പി മറ്റൊന്നിലേക്ക് ഒഴിക്കുകതന്നെ വളരെ പ്രയാസമുള്ള പ്രവൃത്തിയായിത്തീരും. കപ്പു കമഴ്ത്തിയാലും ഭാരമില്ലായ്മയാൽ കാപ്പി അതിൽത്തന്നെ തങ്ങിനില്ക്കുകയേ ഉള്ളു. അതുപോലെ, അറിയാതെ വല്ല സാധനത്തിനെയെങ്കിലും തട്ടിപ്പോയാൽ ഉടനെ അതു ചുവരിന്മേലോ തട്ടിന്മേലോ ചെന്നു മുട്ടിക്കൊള്ളും. ആകാശനൗകയിലെ ദൈനംദിനജീവിതത്തെ ഈ ഭാരമില്ലായ്മ എങ്ങനെ ബാധിക്കുമെന്നും അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണ്.

മനുഷ്യനില്ലാത്ത ഉപഗ്രഹങ്ങളെക്കൊണ്ടുതന്നെ നമുക്ക് പല സംഗതികളും പഠിക്കാവുന്നതാണു്. സൂൎയ്യന്റെ തേജോപ്രസര (Radiation)ത്തിന്റെ വിവിധ ഘടകങ്ങൾ, പ്രപഞ്ചത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ബ്രഹ്മാണ്ഡരശ്മി (Cosmic rays) കൾ, അന്തരീക്ഷത്തിന്റെ സാന്ദ്രത, താപനില, ഭൂമിക്കു ചുറ്റുമുള്ള വൈദ്യുതാധാനമുള്ള (Charged particles) കണങ്ങളുടെ മേഖലകൾ, ഉൽക്കകളുടെ ആധിക്യം, മുതലായ പല വിഷയങ്ങളെപ്പറ്റിയും കൃത്രിമോപഗ്രഹങ്ങളിൽ വച്ചിരിക്കുന്ന ഉപകരണങ്ങളിൽനിന്നും നമുക്ക് പഠിക്കുവാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ വലിയ ഉപഗ്രഹങ്ങളെക്കൊണ്ട് അന്തരീക്ഷത്തിന്റെ ഉപരിതലത്തെ കൂടുതൽ സമഗ്രമായി പഠിക്കുവാനും കാലാവസ്ഥാ പ്രവചനം കൂടുതൽ സൂക്ഷ്മമാക്കുവാനും സാധിക്കുന്നതാണ്.

ജ്യോതിശ്ശാസ്ത്രജ്ഞന്മാൎക്ക് നക്ഷത്രനിരീക്ഷണത്തിലുള്ള വലിയൊരു പ്രതിബന്ധം അന്തരീക്ഷവായുവിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/52&oldid=245061" എന്ന താളിൽനിന്ന് ശേഖരിച്ചത്