ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
| 38 | നക്ഷത്രങ്ങളുടെ നാട്ടിൽ |
മുള്ള ഒരു റോക്കററിനെ ചന്ദ്രനിലേക്കയയ്ക്കുവാൻ 3,000 ടൺ ഇന്ധനം വേണം. ഇപ്പോഴും ഇത്രയും ഭീമങ്ങളായ റോക്കറ്റുകൾ സാങ്കേതികമായി സാദ്ധ്യമല്ല. ഭൂമിയെ പ്രദക്ഷിണം വെയ്ക്കുന്ന കൃത്രിമോപഗ്രഹങ്ങൾക്ക് 17,000- 18,000 നാഴിക / മണി വേഗതയേ വേണ്ടു. അങ്ങനെയുള്ള ഉപഗ്രഹങ്ങളാകട്ടെ ധാരാളമായിത്തീർന്നിട്ടുണ്ട്.