| നക്ഷത്രങ്ങളുടെ നാട്ടിൽ | 37 |
ഒഴിഞ്ഞ ഭാരവും ക്രമത്തിൽ കുറഞ്ഞുവരുന്നു. ഈ തത്വത്തെ അടിസ്ഥാനമാക്കിയാണു വിവിധ ഘട്ടങ്ങളുള്ള റോക്കററുകൾ പ്രവർത്തിക്കുന്നതു്.
100 ടൺ ഭാരമുള്ള ഒരു റോക്കററിൽ 88 ടൺ ഇന്ധനമാണെന്നു കരുതുക. അതിനോടുകൂടി 6 ടൺ ഭാരമുള്ള മറെറാരു ചെറിയ റോക്കററ് ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ 5 ടൺ ഇന്ധനമാണ്. ആദ്യത്തെ റോക്കററിനെ അപേക്ഷിച്ചിടത്തോളം ഒഴിഞ്ഞ ഭാരം ഇപ്പോൾ 18 ടണ്ണാണു്. അതിനാൽ ദ്രവ്യരാശിബന്ധം ഏകദേശം 5. 5, ആകുന്നു. രണ്ടാമത്തെ റോക്കററിന്റെ ദ്രവ്യരാശിബന്ധം 6.0 വും. വലിയ റോക്കററിനെ -ഇതിനെ പ്രഥമഘട്ട റോക്കററ് എന്നു പറയുന്നു- കത്തിച്ചു വിട്ടാൽ അതിലെ ഇന്ധനമെല്ലാം കത്തിത്തീരുമ്പോഴേക്കും പ്രവേഗം തപ്ത വാതകങ്ങളുടെ പ്രവേഗത്തിന്റെ ഏകദേശം ഇരട്ടിയായിത്തീരുന്നു. ഈ സമയത്തു രണ്ടാം ഘട്ട റോക്കറ്റിനെ വേർപെടുത്തി കത്തിക്കുക. അപ്പോൾ അതിന്റെ വേഗത പിന്നെയും കൂടുവാൻ തുടങ്ങും. ഈ വേഗതവൎദ്ധനയും ഏകദേശം തപ്തവാതകങ്ങളുടെ ഇരട്ടിയോളമായിരിക്കും. അവസാനം റോക്കറ്റിന്റെ പ്രവേഗം തപ്തവാതകങ്ങളുടെ 3½ മടങ്ങോളമായിത്തീരുന്നു. തപ്തവാതകങ്ങളുടെ പ്രവേഗം 5,000 നാഴിക/ മണി ആണെങ്കിൽ റോക്കറ്റിന്റെ അന്തിമപ്രവേഗം മണിക്കൂറിൽ 17,500 നാഴികയായിരിക്കും. ഒരു ഘട്ടം കൂടിയുണ്ടെങ്കിൽ ചന്ദ്രനിലെത്തുവാൻ ആവശ്യമായപ്രവേഗം ലഭിക്കുന്നതാണു്. ഇപ്രകാരം പലഘട്ടങ്ങളുപയോഗിച്ചു് എത്രയും കൂടിയ വേഗത വേണമെങ്കിലും ലഭിക്കാം. പക്ഷേ, ഘട്ടങ്ങൾ കൂടുംതോറും പ്രഥമഘട്ട റോക്കററിന്റെ പൂൎണ്ണഭാരം എന്തെന്നില്ലാതെ വൎദ്ധിക്കുന്നതാണ്. 30-40 ടൺ ഭാര