| 36 | നക്ഷത്രങ്ങളുടെ നാട്ടിൽ |
പട്ടികയിൽ കൊടുത്തിരിക്കുന്നതു പരമാവധി പ്രവേഗങ്ങളാണ്. പ്രായോഗികമായി 5,000-6,000 നാഴിക/മണിക്കൂറിൽ കൂടുതൽ പ്രവേഗം ലഭിക്കുന്നതല്ല. ചന്ദ്രനിലെത്തുവാനാകട്ടെ മണിക്കൂറിൽ 24,900 നാഴികയെങ്കിലും പ്രവേഗം വേണം. അതായതു തപ്തവാതകങ്ങളുടെ പ്രവേഗത്തിന്റെ നാലഞ്ചു മടങ്ങോളം. റോക്കററിന്റെ അന്തിമപ്രവേഗം തപ്തവാതകങ്ങളുടെ വേഗതയോടൊപ്പമെത്തിക്കുവാൻ തന്നെ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 മടങ്ങ് ഇന്ധനം വേണം. അതായതു് ദ്രവ്യരാശിബന്ധം 2.73 ആയിരിക്കണമെന്ന്. അന്തിമ പ്രവേഗം രണ്ടു മടങ്ങാകണമെങ്കിൽ ദ്രവ്യരാശിബന്ധം 7.5 ഉം (2.73 x 2.73), മൂന്നു മടങ്ങാകണമെങ്കിൽ 20.3 ഉം നാലു മടങ്ങാകുവാൻ 55.2 ഉം ആകണം. അതായത് ഇന്ധനത്തിന്റെ ഭാരം യഥാക്രമം ഒഴിഞ്ഞ റോക്കററിന്റെ 6.5, 19.3, 54.2 മടങ്ങുകൾ വീതമാകേണ്ടിയിരിക്കുന്നു. പക്ഷേ, ഈ ഇന്ധനമെല്ലാം ശേഖരിച്ചുവെയ്ക്കുവാനുള്ള പാത്രങ്ങൾക്കും ഭാരമുണ്ടല്ലോ. നൂറു ടൺ എണ്ണ ശേഖരിച്ചുവെയ്ക്കുവാൻ ആവശ്യമായ ടാങ്കുകൾക്കും റോക്കറ്റിന്റെ മറ്റു ഭാഗങ്ങൾക്കും കൂടി ചുരുങ്ങിയത് 12-15 ടൺ ഭാരമെങ്കിലും ഉണ്ടായിരിക്കും. പരമാവധി ഒഴിഞ്ഞ റോക്കറ്റിന്റെ 6-8 മടങ്ങു ഭാരം ഇന്ധനം മാത്രമേ കൊണ്ടു പോകുവാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള ഒരു റോക്കററിന്റെ അന്തിമപ്രവേഗം തപ്തവാതകങ്ങളുടെ ഇരട്ടിയിലധികം, 10,000-12,000 നാഴിക/മണി, ആക്കുവാൻ പ്രയാസമാണു്. അതിനാൽ ഈ റോക്കറ്റിനു ചന്ദ്രനിലേക്കെത്തുവാൻ സാദ്ധ്യമല്ല. ഈ വിഷമത്തെ തരണം ചെയ്യുവാൻ ഒരു വിദ്യയുണ്ട്. ഓരോ പാത്രത്തിലെയും ഇന്ധനം തീരുമ്പോൾ അതു തള്ളിക്കളയുക. അപ്പോൾ