ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നക്ഷത്രങ്ങളുടെ നാട്ടിൽ 35

ഉണ്ടായിരിക്കണം. അതായതു് വണ്ടിയുടെ ഒഴിഞ്ഞഭാരവും നിറഞ്ഞ ഭാരവും തമ്മിലുള്ള അനുപാതം 1 : 2.73 ആയിരിക്കണമെന്നു്. ഈ അനുപാതത്തിന്നു് ദ്രവ്യരാശി ബന്ധം എന്നു പറയുന്നു (Mass Ratio). മുൻ പറഞ്ഞതെല്ലാം റോക്കററിനെ സംബന്ധിച്ചും ശരിയാണ്. റോക്കററിനു തപ്തവാതകങ്ങളുടെ വേഗത ലഭിക്കണമെങ്കിൽ അതിന്റെ ഭാരത്തിന്റെ 1.73 മടങ്ങ് ഇന്ധനം വേണം. ഇതിലും കൂടുതൽ ഇന്ധനമുണ്ടെങ്കിൽ, അന്തിമപ്രവേഗം തപ്തവാതകങ്ങളുടേതിനേക്കാൾ കൂടിയിരിക്കും. അങ്ങനെ റോക്കററിന്റെ അന്തിമപ്രവേഗം വൎദ്ധിപ്പിക്കുവാൻ തപ്തവാതകങ്ങളുടെ പ്രവേഗവും ദ്രവ്യരാശിബന്ധവും കഴിയുന്നതും വൎദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.

തപ്തവാതകങ്ങളുടെ പ്രവേഗം ഇന്ധനത്തേയും അതു കത്തിക്കുന്ന സമ്പ്രദായത്തേയും ആശ്രയിച്ചിരിക്കും. റോക്കററുകളിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ചില ഇന്ധനങ്ങളും അവയ്ക്കു ലഭിക്കാവുന്ന പരമാവധി വേഗതകളും താഴത്തെ പട്ടികയിൽ കൊടുത്തിരിക്കുന്നു.


പട്ടിക 1
ഇന്ധനം തപ്തവാതകങ്ങളുടെ പ്രവേഗം (നാഴിക/മണി)
ഓക്സിജൻ + ഹൈഡ്രജൻ പെറോക്സൈഡ് 4,450
കരിമരുന്നു് 5,175
ഗൺ കോട്ടൺ 7,245
ഓക്സിജൻ + ബെൻസീൻ 9,990
ഓക്സിജൻ + മീഥേൻ 10,440
ഓക്സിജൻ + അസിറ്റലിൻ 10,980
ഓക്സിജൻ + ഹൈഡ്രജൻ 11,700
"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/35&oldid=244596" എന്ന താളിൽനിന്ന് ശേഖരിച്ചത്