ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
32 നക്ഷത്രങ്ങളുടെ നാട്ടിൽ

തുടർച്ചയായി വൎദ്ധിപ്പിക്കുവാൻ സാധിക്കും. ഈ ഉദാഹരണത്തിൽനിന്നും താഴെപ്പറയുന്ന പ്രത്യേകതകൾ മനസ്സിലാക്കാവുന്നതാണ്:

  1. ഇഷ്ടികയുടെ വേഗത വൎദ്ധിക്കുംതോറും വണ്ടിയുടെ വേഗതയും വൎദ്ധിക്കുന്നു.
  2. എറിയപ്പെട്ട ഇഷ്ടികകളുടെ സംഖ്യ വൎദ്ധിക്കുംതോറും വണ്ടിയുടെ അന്തിമപ്രവേഗം വൎദ്ധിക്കുന്നു.
  3. വണ്ടിയുടെ ഒഴിഞ്ഞ ഭാരം കുറയുംതോറും അന്തിമപ്രവേഗം കൂടുന്നു.
  4. വണ്ടിയുടെ ചലനത്തിനു ചുറ്റുമുള്ള അന്തരീക്ഷത്തിന്റെ ആവശ്യമില്ല.

റോക്കററിന്റെ അടിസ്ഥാനതത്വവും ഇതുതന്നെയാണ്. വണ്ടിയുടെ സ്ഥാനത്തു റോക്കറ്റും ഇഷ്ടികയുടെ സ്ഥാനത്തു അതിലെ ഇന്ധനവും (കരിമരുന്നോ, പെട്രോളോ മറ്റെന്തെങ്കിലുമോ ആണെന്നു മാത്രം. 3-ാം ചിത്രം നോക്കുക. ഉരുണ്ടതും ഇന്ധനങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ളതുമായ ഒരു കുഴൽ, ഇന്ധനങ്ങൾ കത്തിക്കുവാനായി പ്രത്യേക വിധത്തിൽ സംവിധാനം ചെയ്തിട്ടുള്ള ഒരു ജ്വലനമുറി (Combustion chamber) ജ്വലനഫലമായുണ്ടാകുന്ന അത്യന്തം തപ്തവും മൎദ്ദിതവുമായ വാതകങ്ങളെ ഒരു ധാര(Jet)യെന്നോണം പുറത്തേക്കയയ്ക്കുവാനാവശ്യമായ ഒരു നാസാഗ്രം (Nozzle), റോക്കററിനെ നേർഗതിയിൽ സഞ്ചരിക്കുവാൻ സഹായിക്കുന്ന സ്ഥിരീകരണപാളികൾ (Stabilizing fins) ഇത്രയുമാണ് റോക്കററിന്റെ പ്രധാന ഭാഗങ്ങൾ. അതിവേഗത്തിൽ പുറത്തേക്കു വിടപ്പെടുന്ന തപ്തവാതകങ്ങളാണ് റോക്കററിനെ മുകളിലേക്കു തള്ളുന്നതു്. ഈ വാതകങ്ങളുടെ വേഗതയും കത്തിക്കപ്പെടുന്ന ഇന്ധനത്തിന്റെ തുകയും റോക്കററിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/32&oldid=244573" എന്ന താളിൽനിന്ന് ശേഖരിച്ചത്