| നക്ഷത്രങ്ങളുടെ നാട്ടിൽ | 31 |
പ്പെട്ട ഇഷ്ടിക താഴെവീണാലും അതു വണ്ടിയുടെ ചലനത്തെ ബാധിക്കുന്നതല്ലല്ലോ. ഒരു ഇഷ്ടികകൂടെ മുൻപിലത്ത വേഗത്തിൽ എറിഞ്ഞുവെങ്കിൽ വണ്ടിയുടെ വേഗത ഇരട്ടിക്കുന്നതായിരിക്കും. ആദ്യത്തെ ഇഷ്ടിക ഇരട്ടിവേഗത്തിലാണ് എറിഞ്ഞിരുന്നതെങ്കിലും വണ്ടിക്ക് ഈ വേഗത സിദ്ധിക്കുമായിരുന്നു. ഓരോ ഇഷ്ടികയായി എറിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ വണ്ടിയുടെ വേഗത ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരും. അവസാനമാകും തോറും ഇഷ്ടികകൾ കുറഞ്ഞു വരുന്നതിനാൽ വണ്ടിയുടെ ഭാരം കുറയുകയും വേഗത കൂടുതൽ വേഗത്തിൽ വൎദ്ധിച്ചുകൊണ്ടുവരികയും ചെയ്യും. ഓരോ ഇഷ്ടികയുടേയും ഭാരം, എറിയപ്പെടുന്ന വേഗത, വണ്ടിയുടെ ബാക്കിയുള്ള ഇഷ്ടികയും മനുഷ്യനുമുൾപ്പെടെയുള്ള ഭാരം, വണ്ടിയുടെ വേഗത എന്നീ രാശികൾ തമ്മിൽ വ്യക്തമായ ബന്ധമുണ്ടു്. ചലിക്കുന്ന ഒരു വസ്തുവിന്റെ ദ്രവ്യരാശിയും വേഗതയും തമ്മിലുള്ള ഗുണനഫലം അതിന്റെ 'ഗതിമാത്ര' (Momentum) എന്ന പേരിലറിയപ്പെടുന്നു. ഇഷ്ടികയുടെ ഭാരവും വേഗതയും ഗുണിച്ചു കിട്ടുന്ന രാശി, അതായതു് ഇഷ്ടികയുടെ ഗതിമാത്ര, വണ്ടിയുടെ ഭാരവും വേഗതയിലുള്ള വൎദ്ധനവും തമ്മിൽ ഗുണിച്ചുകിട്ടുന്ന രാശിക്ക്, അതായതു വണ്ടിയുടെ ഗതിമാത്രയിലുള്ള വൎദ്ധനവിനു തുല്യമായിരിക്കും. ഇഷ്ടികയുടെ ഭാരം w -വും വേഗത v -യും വണ്ടിയുടെ ഭാരം W-വും വേഗതവൎദ്ധനവു് V-യും ആണെങ്കിൽ:
വണ്ടിക്കു വളരെയധികം ഭാരം കൂടുതലുള്ളതിനാൽ അതിന്റെ വേഗതയ്ക്കു വരുന്ന വർദ്ധനവു് ഇഷ്ടികയുടെ വേഗതയെക്കാൾ കുറവായിരിക്കും. പക്ഷേ, വളരെയധികം ഇഷ്ടികകൾ എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത