ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
30 നക്ഷത്രങ്ങളുടെ നാട്ടിൽ

നിങ്ങളിൽ പലരും വഞ്ചിയിൽ യാത്രചെയ്തിട്ടുണ്ടായിരിക്കും. വഞ്ചിക്കാരൻ കുത്തുകോലിന്മേൽ ഒരു വശത്തേക്കു ബലം പ്രയോഗിക്കുമ്പോൾ വഞ്ചി മറുവശത്തേക്കു പോകുന്നുവല്ലോ. കോലിന്മേൽക്കൂടെ, ഭൂമിയിൽ പ്രവൎത്തിക്കുന്ന ബലത്തിനു തുല്യമായ ഒരു പ്രതിബലം വഞ്ചിക്കാരന്റെ കാലുകളിൽക്കൂടെ വഞ്ചിയിന്മേൽ പ്രവൎത്തിക്കുന്നതിനാലാണ് അതു പോകുന്നതു്. തോക്കുകൊണ്ടു വെടിവെച്ചവർ അതിന്റെ പിന്നിലേക്കുള്ള ഇടി (Recoil) അനുഭവിച്ചിരിക്കും. ഉണ്ട മുന്നോട്ടു പോകുമ്പോൾ തോക്ക് പിന്നോക്കം വരുന്നു. നല്ലപോലെ വഴുക്കലുള്ള സ്ഥലത്തു വെച്ച ഒരു സാധനം തള്ളിനീക്കുവാൻ ശ്രമിച്ചാൽ സാധനം മുന്നോട്ടു പോകുന്നതോടൊപ്പം നാം പിന്നോക്കവും പോകുന്നു. “ഓരോ പ്രവൎത്തനത്തിന്നും തുല്യവും വിരുദ്ധവുമായ ഒരു പ്രതിപ്രവൎത്തനമുണ്ടു്“ എന്ന ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെയാണ് മേൽകൊടുത്ത ഉദാഹരണങ്ങൾ വിശദമാക്കുന്നതു്.*

അടുത്തതായി, കുറച്ചുകൂടി വിജ്ഞാനപ്രദമായ ഒരുദാഹരണമെടുക്കാം. നല്ലപോലെ മിനുസമുള്ളതും സമനിരപ്പായതുമായ റെയിൽപ്പാളങ്ങളിൽ തീരെ ഘൎഷണ (Friction) മില്ലാത്ത ചക്രങ്ങളോടുകൂടിയ ഒരു വണ്ടി നില്ക്കുന്നു. അതിൽ അനേകം ഇഷ്ടികകൾ അടുക്കിവെച്ചിട്ടുണ്ടു്. വണ്ടിയിൽ നില്ക്കുന്ന ഒരാൾ ഒരിഷ്ടികയെടുത്തു് ഒരു വശത്തേക്കെറിയുന്നു. ഉടനെ വണ്ടി അയാളെയും കൊണ്ടു മറുവശത്തേക്കു ചലിക്കുവാൻ തുടങ്ങും. തീരെ ഘൎഷണമില്ലെന്നു വിചാരിക്കുകയാണെങ്കിൽ സ്ഥിരമായ വേഗതയോടുകൂടി വണ്ടി പോയ്ക്കൊണ്ടിരിക്കും. എറിയ

  • "Every action has got an equal and opposite reaction"- Neuton's third law of Motion.
"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/30&oldid=244575" എന്ന താളിൽനിന്ന് ശേഖരിച്ചത്