ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അദ്ധ്യായം 4
റോക്കററുകൾ

ഭൂമിയിൽ നിന്നും എറിയപ്പെട്ട ഒരു വസ്തു ചന്ദ്രനിൽ എത്തണമെങ്കിൽ ചുരുങ്ങിയതു് 7 നാഴിക / സെൿ വേഗതയെങ്കിലും വേണമെന്നു പറഞ്ഞുവല്ലോ. വിമാനത്തിന്നും ബലൂണിന്നും വായുവില്ലാത്തിടത്തു സഞ്ചരിക്കുവാൻ സാധിക്കുകയില്ല. അതിനാൽ ചന്ദ്രയാത്രയ്ക്ക് അവ കൊള്ളുകയില്ല. അതിഭീമങ്ങളായ തോക്കുകൾ ഉണ്ടാക്കി അതിൽ നിന്നും ഗോളാകാരത്തിലുള്ള നൗകകളെ വെടിവച്ചാലെന്താണു് എന്നു ചിലർ അഭിപ്രായപ്പെട്ടു. അപ്പോഴുണ്ടാകുന്ന ത്വരണം സെക്കണ്ടിൽ അനേകായിരം അടി / സെൿ -ൽ കൂടുതലായിരിക്കും. തൽഫലമായി ഒരു സാധാരണമനുഷ്യന്റെ ഭാരം 2000 ടണ്ണോളമായി വൎദ്ധിക്കും. ഒരു ജീവിക്കും ഇതു സഹിക്കാവതല്ലെന്നു പറയേണ്ടതില്ല. സാവധാനത്തിൽ ത്വരിതപ്പെടുന്നതും, അങ്ങേയറ്റം 4 g - 5 g, അവസാനം ഭൂമിയുടെ ആകൎഷണത്തിൽ നിന്നും രക്ഷപ്രാപിക്കാനാവശ്യമായ വേഗത സിദ്ധിക്കാവുന്നതും വായുവില്ലാത്തിടത്തു പ്രവൎത്തിക്കാവുന്നതുമായ ഒരു വാഹനമേ ചന്ദ്രനിലേക്കോ മറ്റു ഗ്രഹങ്ങളിലേക്കോ ഉള്ള യാത്രയ്ക്ക് ഉതകൂ. ഈ ഗുണങ്ങളെല്ലാമുള്ളതായി റോക്കററ് - വാണം - മാത്രമാണു നമുക്കിപ്പോൾ ഉള്ളതു്. യൂരി ഗഗാരിൻ തൊട്ടു് ഇന്നേവരെയുള്ള ആകാശസഞ്ചാരികൾ (Cosmonauts) എല്ലാം ഉപഗ്രഹങ്ങൾ കണക്കെ ഭൂമിയെ പ്രദക്ഷിണം വച്ചത് റോക്കറ്റുകളുടെ സഹായത്തോടുകൂടിയാണ്. അതിനാൽ റോക്കറ്റുകൾ എങ്ങനെ പ്രവൎത്തിക്കുന്നുവെന്നു നല്ലപോലെ അറിയേണ്ടിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/29&oldid=244383" എന്ന താളിൽനിന്ന് ശേഖരിച്ചത്