| 28 | നക്ഷത്രങ്ങളുടെ നാട്ടിൽ |
മേല്പോട്ടുള്ള ത്വരണത്തിന്നു കാരണമായ ബലമാണ് നമുക്കു ഭാരമായി അനുഭവപ്പെടുന്നത്.
ഒരു വിമാനം ഭൂമിയിൽനിന്നു നേരേ മുകളിലേക്ക് സെക്കണ്ടിൽ 32 അടി / സെൿ ത്വരണത്തോടുകൂടി (ഇതിനെ സാങ്കേതികമായി 1 g എന്നു പറയുന്നു. 2g, 64 അടി / സെൿ / സെൿ നെയും 10 g, 320 അടി / സെൿ / സെൿ നെയും സൂചിപ്പിക്കുന്നു) ഉയരുന്നുവെന്നു കരുതുക. അപ്പോൾ ഭൂമിയുടെ ആകൎഷണത്തെ സന്തുലിതമാക്കുവാൻ ആവശ്യമായ ത്വരണത്തിന്നു പുറമേ അത്രകൂടി ത്വരണം മുകളിലേക്കുണ്ട്. അതായത് മുകളിലേക്ക് സെക്കണ്ടിൽ 64 അടി / സെൿ - 2 g -ത്വരണമുണ്ടാക്കുവാനാവശ്യമായ ബലം അതിന്മേൽ പ്രവൎത്തിക്കുന്നുണ്ടെന്നു പറയാം. അതിന്നുള്ളിലുള്ള വ്യക്തികൾക്കു തങ്ങളുടെ ഭാരം ഇരട്ടിച്ചതായി തോന്നും. വിമാനത്തിന്റെ മുകളിലേക്കുള്ള അസ്സൽ ത്വരണം 2 g -64 അടി / സെൿ / സെൿ -ആണെങ്കിൽ അനുഭവത്തിലുള്ള ഭാരം മൂന്നു മടങ്ങായിത്തീരുന്നു. വിമാനത്തിന്റെ ഭാരം 10 g യാണെങ്കിൽ അനുഭവഭാരം 11 മടങ്ങാകുന്നു. ആകാശസഞ്ചാര കുതുകികൾ നല്ലപോലെ അറിഞ്ഞിരിക്കേണ്ട ഒരു തത്വമാണിത്.