ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നക്ഷത്രങ്ങളുടെ നാട്ടിൽ 27

രിക്കണം. അതും സ്ഥിരമായ വേഗതയോടുകൂടിയല്ല. ക്രമത്തിൽ വൎദ്ധിച്ചുവരുന്നതും ക്ഷയിച്ചുവരുന്നതുമായ വേഗതയോടുകൂടി -- അതായത് ത്വരണത്തോടുകൂടി. വിമാനത്തിൽ നിന്നും ഇടപ്പെട്ട ഒരു ബോംബു് സെക്കണ്ടിൽ 32 അടി/ സെൿ എന്ന തോതിൽ വൎദ്ധിച്ചുവരുന്ന വേഗതയോടുകൂടി ഭൂമിയിലേക്കു വീഴുന്നു. യാതൊന്നും അതിന്റെ പതനത്തെ തടഞ്ഞില്ലെങ്കിൽ, അതായതു്, അതു പതിക്കുന്നിടത്ത് ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെ പോകുന്നതും മറുവശം വരെയെത്തുന്നതുമായ ഒരു തുരങ്കമുണ്ടായിരുന്നുവെങ്കിൽ, ഭൂമിയുടെ കേന്ദ്രംവരെ വീഴുകയും ആ ഊക്കോടു കൂടിത്തന്നെ മറുവശത്തെത്തുകയും ചെയ്യും. പക്ഷേ, കേന്ദ്രത്തിൽനിന്നു പുറത്തേക്കുള്ള ചലനം ഗുരുത്വാകൎഷണത്തിന് എതിരേയാകയാൽ ക്രമത്തിൽ വേഗതയെല്ലാം നഷ്ടപ്പെട്ട് അവസാനം വീണ്ടും കേന്ദ്രത്തിലേക്കുതന്നെ വീഴുന്നു. അപ്പോഴേക്കും വീണ്ടും വേഗത വൎദ്ധിക്കുന്നതിനാൽ ആ ഊക്കോടുകൂടി പിന്നെയും അതു പുറത്തേക്കു പോകും. അപ്പോൾ അതു പുറപ്പെട്ട സ്ഥലത്തുതന്നെയാണ് എത്തുന്ന തു്. ഇപ്രകാരം എപ്പോഴും അത് ചലിച്ചുകൊണ്ടേയിരിക്കും. ഗുരുത്വാകൎഷണത്തിന്ന് അധീനമായ എല്ലാ വസ്തുക്കളും, ഭൂമിയിൽ സ്ഥിതിചെയ്യുന്ന നമ്മളുൾപ്പെടെ, ഇതേ വിധം ചലിച്ചുകൊണ്ടിരിക്കേണ്ടതാണ്. ഭൂമിയുടെ ഉപരിതലത്തിനാൽ തടയപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കാത്തതു്. അതായതു്, ഭൂമിയുടെ ഉപരിതലം വസ്തുക്കളെയെല്ലാം സെക്കണ്ടിൽ 32 അടി /സെൿ എന്ന തോതിൽ മുകളിലേക്കു ത്വരിതപ്പെടുത്തുന്നുണ്ടെന്നു പറയാം. അന്യോന്യ വിരുദ്ധങ്ങളായ രണ്ടു ത്വരണങ്ങളുടെ (മേൽപ്പറഞ്ഞ ത്വരണവും ഗുരുത്വാകൎഷണം കൊണ്ടുള്ള ത്വരണവും) ഫലമായി വസ്തുക്കൾക്കു ചലനമില്ലാതായിത്തീരുന്നു. ഈ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/27&oldid=245055" എന്ന താളിൽനിന്ന് ശേഖരിച്ചത്