ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നക്ഷത്രങ്ങളുടെ നാട്ടിൽ 25

വേണം. ഈ വേഗതയ്ക്ക് നിഷ്‍ക്രമണപ്രവേഗം (Escape Velocity) എന്നും 'രണ്ടാം നക്ഷത്രയാത്രാപ്രവേഗം' (Second astronautical Velocity) എന്നും പറയുന്നു. ഭൂമിയുടേയും സൂൎയ്യന്റേയും ആകൎഷണവലയങ്ങളെ ഭേദിച്ചു പുറത്തു പോകണമെങ്കിൽ ഒരു വസ്തുവിന്നു ചുരുങ്ങിയത് 10.4 നാഴിക/ സെൿ വേഗതയെങ്കിലും ഉണ്ടായിരിക്കണം. ഇതിന്നു മൂന്നാം നക്ഷത്രയാത്രാപ്രവേഗം (Third astronautical Velocity) എന്നു പറയുന്നു.

ഗുരുത്വാകൎഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസമാണു നമുക്കു ഭാരമായിത്തോന്നുന്നതെന്നു പറഞ്ഞുവല്ലോ. ഇതു് ഏതു വിധത്തിലാണ് അനുഭവപ്പെടുന്നതെന്നു നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? നാം നില്ക്കുമ്പോൾ നമ്മുടെ ഭാരം കാലുകളിൽക്കൂടെ ഭൂമിയുടെ ഉപരിതലത്തിൽ പ്രവൎത്തിക്കുന്നു. താഴോട്ടു പോകാതിരിക്കുന്നതിൽനിന്നു ഭൂമിയുടെ ഉപരിതലവും ഈ ബലത്തിനു സമാനമായ ഒരു മൎദ്ദം കൊണ്ടു കാലുകളെ മുകളിലേക്കു തള്ളുന്നുണ്ടെന്നും അനുമാനിക്കാം. വാസ്തവത്തിൽ ഈ മൎദ്ദമാണു് നമുക്കു ഭാരമായി അനുഭവപ്പെടുന്നതു്. ഒരു വസ്തുവിനേയും തൊടാതെ നില്ക്കുകയോ ഒരു വസ്തുവും നമ്മെ തള്ളാതിരിക്കുകയോ ആണെങ്കിൽ നമുക്കു യാതൊരു ഭാരവും അനുഭവപ്പെടുകയില്ല. പക്ഷേ, പരീക്ഷണങ്ങൾ മുഖേന ഇതു മനസ്സിലാക്കണമെങ്കിൽ കുറച്ചു വിഷമമുണ്ട്. എന്തെന്നാൽ ഒരു വസ്തുവിനെയും തൊടാതിരിക്കുവാൻ നമുക്കു സാധിക്കുകയില്ലല്ലോ. നിൎബ്ബാധമായി വീഴുന്ന സമയത്ത് നാം ഭൂമിയെക്കൂടി തൊടുന്നില്ല. അപ്പോൾ ഭാരം അനുഭവപ്പെടുകയില്ലെങ്കിലും വളരെ കുറച്ചു സമയം മാത്രമാകയാൽ ഭാരമില്ലായ്മയെപ്പറ്റി ആലോചിക്കുന്നതിനുപകരം നിലത്തു വീണു് കൈയോ

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/25&oldid=245054" എന്ന താളിൽനിന്ന് ശേഖരിച്ചത്