| 24 | നക്ഷത്രങ്ങളുടെ നാട്ടിൽ |
സാനം ഒരു സ്ഥലത്തെത്തുമ്പോൾ ഭൂമിയുടെയും ചന്ദ്രന്റെയും ആകൎഷണങ്ങൾ തുല്യങ്ങളായിത്തീരുന്നു. അപ്പോൾ ആ വസ്തുവിന്നു ഭാരമില്ലെന്നു തോന്നും. അവിടന്നങ്ങോട്ട് അതു ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങുന്നു. ഈ പ്രദേശത്തിന്ന് 'സന്തുലിതമേഖല'യെന്നാണു പറയുന്നതു്. ഇതു് ഭൂമിയിൽ നിന്നും ഏകദേശം രണ്ടിൽ ചില്വാനം ലക്ഷം നാഴിക ദൂരെയും ചന്ദ്രനിൽ നിന്നും 23,600 നാഴിക ദൂരെയുമാണ്. ഭൂമിക്കും ശുക്രനുമിടയിലും ഭൂമിക്കും ചൊവ്വയ്ക്കുമിടയിലുമെല്ലാം ഇപ്രകാരമുള്ള സന്തുലിത മേഖലകൾ ഉണ്ടു്. അവിടെയെത്തുന്ന വസ്തുക്കളെല്ലാം അതാതു ഗ്രഹങ്ങളിലേക്കു വീഴുന്നതാണ്.
മുകളിലേക്ക് എറിയപ്പെടുന്ന വസ്തുക്കൾ കുറെ ഉയരം പോയതിനുശേഷം താഴത്തേക്കു വീഴുന്നുവല്ലോ. ഭൂമിയുടെ ആകൎഷണശക്തിയാൽ വേഗത കുറഞ്ഞു കുറഞ്ഞു ഇല്ലാതായിത്തീരുന്നതിനാലാണ് അവ താഴത്തേക്കു വീഴുന്നതു്. ഭൂമിയുടെ ഉപരിതലത്തിന്റെ സമീപപ്രദേശങ്ങളിൽ സെക്കണ്ടിൽ 32 അടി/സെൿ വീതമാണു് വേഗത കുറയുക. അതായതു് തുടക്കത്തിൽ 32 അടി / സെൿ ആയിരുന്നു വേഗതയെങ്കിൽ ഒരു സെക്കണ്ടിനുശേഷം വേഗത ശൂന്യമായിത്തീരുന്നു. അപ്പോഴേക്കും അത് 16 അടി ഉയരം പോയിരിക്കും. തുടക്കത്തിൽ 96 അടി/സെൿ ആയിരുന്നുവെങ്കിൽ, 3 സെക്കണ്ടിൽ വേഗത ഇല്ലാതാകുന്നു. ഈ സമയത്തിനുള്ളിൽ 144 അടി ഉയരം പോയിരിക്കും. മുകളിലേക്കെറിയപ്പെടുന്ന ഒരു വസ്തു ചന്ദ്രനിലെത്തണമെങ്കിൽ ചന്ദ്രസമീപമുള്ള സന്തുലിതമേഖലവരെ, ഭൂമിയുടെ ഗുരുത്വാകൎഷണത്തിന്നെതിരായി സഞ്ചരിക്കുവാൻ ആവശ്യമായ ഊക്കുണ്ടായിരിക്കണം. ഇതിനു തുടക്കത്തിൽ ചുരുങ്ങിയത് 7.0 നാഴിക / സെൿ വേഗതയെങ്കിലും