| നക്ഷത്രങ്ങളുടെ നാട്ടിൽ | 23 |
ന്നതു്. അപ്പോൾ ഉപരിതലത്തിലുള്ള (ഭൂമദ്ധ്യരേഖയ്ക്കു സമീപം) വസ്തുക്കളുടെ വേഗത മണിക്കൂറിൽ 1000 നാഴികയിൽ നിന്നു മണിക്കൂറിൽ 17,820 നാഴികയായി വൎദ്ധിക്കുന്നു. ഭൂമിയുടെ വേഗത കൂട്ടാതെ തന്നെ, ഏതെങ്കിലും ഒരു വസ്തു ഭൂമിക്കു ചുറ്റും ഇതേ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അതിന്നും ഭാരമില്ലാതാകുന്നതാണു്. ഈ വേഗതയ്ക്ക് 'ഒന്നാം നക്ഷത്ര യാത്രാ പ്രവേഗം' (First Astronautical Velocity) എന്നു പറയുന്നു. ഇതാണ് മനുഷ്യനിൎമ്മിതങ്ങളായ കൃത്രിമോപഗ്രഹങ്ങളുടെ അടിസ്ഥാന തത്വം.
ചന്ദ്രൻ ഭൂമിക്കു ചുറ്റും സഞ്ചരിക്കുകയാണെന്നും ഒരു പ്രാവശ്യം ചുറ്റുവാൻ 27⅓ ദിവസങ്ങൾ എടുക്കുന്നുണ്ടെന്നും നമുക്കറിയാം. ഭൂമിയിൽ നിന്നും രണ്ടു ലക്ഷത്തിൽ പരം നാഴിക ദൂരെയാകയാൽ അതിന്മേൽ പ്രവൎത്തിക്കുന്ന ഗുരുത്വാകൎഷണബലം താരതമ്യേന കുറവാണ്. അതിനാൽ ചന്ദ്രൻ മണിക്കൂറിൽ 2180 നാഴിക വേഗത്തിലേ സഞ്ചരിക്കുന്നുള്ളുവെങ്കിലും അപകേന്ദ്രബലം ഗുരുത്വാകൎഷണ ബലത്തിന്നു സമാനമായിത്തീരുന്നു. ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ സൂര്യനു ചുറ്റും അതിലേക്കു വീഴാതെയും പുറത്തേക്കു തെറിച്ചുപോകാതെയും സഞ്ചരിക്കുന്നതും അപകേന്ദ്ര ബലവും ഗുരുത്വാകൎഷണബലവും തുല്യമാകുന്നതിനാലാണു്.
ഒരു വസ്തുവിനെ നാം ചന്ദ്രനിലേക്ക് എറിയുകയാണെങ്കിൽ അതിന്മേലുള്ള ഭൂമിയുടെ ഗുരുത്വാകൎഷണ ബലം ക്രമേണ കുറഞ്ഞും ചന്ദ്രന്റെ ഗുരുത്വാകൎഷണ ബലം ക്രമത്തിൽ വൎദ്ധിച്ചും വരുന്നതാണു്. ഇത് ഗുരുത്വാകൎഷണനിയമത്തിൽ നിന്നും വ്യക്തമാണല്ലോ. അവ