| 22 | നക്ഷത്രങ്ങളുടെ നാട്ടിൽ |
മറെറാന്നിനെ എന്തു ബലത്തോടുകൂടി ആകൎഷിക്കുന്നുവോ അതേ ബലത്തോടുകൂടിത്തന്നെ രണ്ടാമത്തേതു് ആദ്യത്തേതിനെയും ആകൎഷിക്കുന്നുണ്ട്. നാം കല്ലു മേലോട്ടെറിയുമ്പോൾ അതിനെ ഭൂമി എന്തു ബലത്തോടുകൂടി ആകൎഷിക്കുന്നുവോ അതേ ബലത്തോടുകൂടിത്തന്നെ കല്ലു ഭൂമിയേയും ആകൎഷിക്കുന്നുണ്ട്. പക്ഷേ, താരതമ്യേന ഭൂമിയുടെ ദ്രവ്യരാശി അതിഭീമമാകയാൽ അതിന്റെ സ്ഥാനത്തിന്ന് പ്രത്യക്ഷമായി യാതൊരു മാററവും വരുന്നില്ല.
അങ്ങനെ, ഗുരുത്വാകൎഷണംകൊണ്ടാണ് നാം ഭൂമിയിൽനിന്നു തെറിച്ചുപോകാതിരിക്കുന്നതു്. ഗുരുത്വാകൎഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസം നമുക്കു ഭാരമായി അനുഭവപ്പെടുന്നു. നമ്മെ ഭൂമിയോടുബന്ധിക്കുന്ന ചങ്ങലയും ഇതുതന്നെ. പക്ഷേ, സീമയററ ഉറപ്പോടുകൂടിയതല്ല ഈ ചങ്ങല. എന്തെങ്കിലും ഒരു കാരണത്താൽ, (കലിയുഗം മുഴുക്കുമ്പോൾ എന്നുവെക്കുക) ഭൂമി കൂടുതൽ വേഗത്തിൽ വട്ടം തിരിയുവാൻ തുടങ്ങിയാൽ എന്തു സംഭവിക്കും? നമ്മെ ഭൂമിയിൽനിന്നു തെറിപ്പിക്കുന്ന അപകേന്ദ്രബലം വൎദ്ധിക്കുന്നതായിരിക്കും. വേഗം കൂടിക്കൂടി വരികയാണെങ്കിൽ ഒരു ഘട്ടമെത്തുമ്പോൾ ഭൂമദ്ധ്യ രേഖാപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന വസ്തുക്കളിൽ ഈ അപകേന്ദ്രബലവും ഭൂമിയുടെ ഗുരുത്വാകൎഷണബലവും തുല്യമായിത്തീരുന്നു. അപ്പോൾ നമുക്ക് ഭാരമനുഭവപ്പെടാതാകുന്നു. ഭൂമിയുടെ ഉപരിതലത്തിലുള്ള സകല വസ്തുക്കളും നമ്മളും ലക്കും ലഗാനുമില്ലാതെ അന്തരീക്ഷത്തിൽ പാറിക്കളിക്കുവാൻ തുടങ്ങും. മേലും കീഴും അറിയാതെയാകും. സൎവം മായ എന്ന നില. ഭൂമി ഒരു മണിക്കൂർ 24 മിനിട്ട് 25 സെക്കണ്ടിന് ഒരു പ്രാവശ്യം എന്ന വേഗത്തിൽ തിരിയുവാൻ തുടങ്ങിയാലാണ് ഇതു സംഭവിക്കു