ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
18 നക്ഷത്രങ്ങളുടെ നാട്ടിൽ

ക്കുമ്പോൾ, വെറും 8000 നാഴികമാത്രം വ്യാസമുള്ള നമ്മുടെ ഭൂമി എത്ര ചെറിയതാണു്!

നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ നാഴികയും കിലോമീറ്ററും, രാജ്യങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഇഞ്ചും സെൻറീമീറ്ററുമെന്നപോലെ നിരുപയോഗങ്ങളാണ്. സെക്കണ്ടിൽ 1,86,000 നാഴികയെന്ന വേഗത്തിൽ പ്രകാശം ഒരു സംവത്സരംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെ, ജ്യോതിശ്ശാസ്ത്രത്തിൽ നക്ഷത്രങ്ങളുടെ ദൂരം അളക്കുവാൻ ഉപയോഗിക്കുന്നു. 'ദീപ്തിവൎഷം' (Light Year) എന്ന പേരിലറിയപ്പെടുന്ന ഇത് ഏകദേശം 6 ലക്ഷം കോടി നാഴികയാണു്. നമുക്കു് ഏറ്റവും അടുത്ത (!) നക്ഷത്രം തന്നെ നാലു ദീപ്തിവൎഷം ദൂരെയാണു്. അതായതു്, അതിൽനിന്നും പുറപ്പെടുന്ന പ്രകാശം 4 വൎഷത്തിന്നു ശേഷമാണു ഭൂമിയിലെത്തുന്നതു്. സൂൎയ്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുവാൻ വെറും 8½ മിനിറ്റു മാത്രമേ എടുക്കുന്നുള്ളൂ.

നിലാവില്ലാത്ത ശരൽക്കാലരാത്രികളിൽ ആകാശം ശോഭയേറിയതും കുറഞ്ഞതുമായ അനേകസഹസ്രം നക്ഷത്രങ്ങളെക്കൊണ്ടു നിറഞ്ഞതായിക്കാണാം. കൂട്ടത്തിൽ ചക്രവാളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ വിരിച്ച വെള്ളപ്പട്ടുപോലെ കിടക്കുന്ന ശാന്തഗംഭീരമായ ആകാശഗംഗയെയും നിങ്ങളിൽ ചിലർ കണ്ടിരിക്കാം. സംഖ്യയറ്റ നക്ഷത്രങ്ങളേക്കൊണ്ടു നിറഞ്ഞതാണ് ഈ ആകാശഗംഗയെന്ന് ഒരു ചെറിയ ദൂരദൎശിനിയിൽക്കൂടെ നോക്കിയാൽ കാണാം. "ഗാലക്സി' (Galaxy) എന്ന സാങ്കേതികനാമത്തോടുകൂടിയ ഇതു് 100,000 ദീപ്തിവൎഷത്തോളം വ്യാസമുള്ളതും വണ്ടിച്ചക്രത്തിന്റെ ആകൃതിയോടുകൂടിയതുമായ ഒരു നക്ഷത്രസമൂഹമാണു്. ഇതിലെ ഒരംഗവും

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/18&oldid=244983" എന്ന താളിൽനിന്ന് ശേഖരിച്ചത്