ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
| നക്ഷത്രങ്ങളുടെ നാട്ടിൽ | 17 |
ലിച്ചു ഭൂമിയുടെ ആകൎഷണത്തിന്നധീനമായി അതിലേക്കു വീണ് കത്തിയെരിയുന്ന ചെറുഗ്രഹങ്ങളാണു നമുക്കു സുപരിചിതങ്ങളായ കൊള്ളിമീനുകൾ (നക്ഷത്രം പൊട്ടിവീഴുക - Shooting stars) അഥവാ ഉൽക്കകൾ (Meteors), ധൂമകേതുക്കൾ (Comets) പ്ലൂട്ടോവിനും പുറമെയായി സൂൎയ്യനു ചുററും സഞ്ചരിക്കുന്നു. സൂൎയ്യനും ഗ്രഹങ്ങളും ചെറുഗ്രഹങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും കൂടിയ സമൂഹത്തെ സൗരയൂഥ (Solar system)മെന്നു പറയുന്നു. 8,65,380 നാഴിക വ്യാസമുള്ള സൂൎയ്യനോടും, 88,700 നാഴിക വ്യാസമുള്ള വ്യാഴത്തിനോടും താരതമ്യപ്പെടുത്തി നോ