ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അദ്ധ്യായം 2
ഭൂമിയും പ്രപഞ്ചവും

ആദ്യകാലങ്ങളിൽ ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്ര മാണെന്നും സൂൎയ്യചന്ദ്രന്മാരും നക്ഷത്രാദികളും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും മനുഷ്യർ വിശ്വസി ച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പോളണ്ടു കാരനായ നിക്കോളസ് കോപ്പർനിക്കസ്, സൂൎയ്യനുചുറ്റും ഏകദേശം വൃത്താകാരത്തിലുള്ള പഥങ്ങളിൽ സഞ്ചരി ക്കുന്ന ഒൻപതു ഗ്രഹങ്ങളിൽ ഒന്നുമാത്രമാണു ഭൂമിയെന്നു തെളിയിച്ചപ്പോൾ മനുഷ്യന്റെ അഹന്തയ്ക്കു തട്ടിയ ഇടി വു കുറച്ചൊന്നുമായിരുന്നില്ല. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, പ്ലൂ ട്ടോ എന്നിവയാണു് ഈ ഒൻപതു ഗ്രഹങ്ങൾ (കോപ്പർ നിക്കസ്സിന്റെ കാലത്തു ആദ്യത്തെ ആറു ഗ്രഹങ്ങൾ മാത്ര മേ അറിവുണ്ടായിരുന്നുള്ളു). സൂൎയ്യനിൽനിന്നും അവയി ലേക്കുള്ള ദൂരങ്ങൾ ഒന്നും രണ്ടും ചിത്രങ്ങളിൽ കുറിച്ചിരി ക്കുന്നു. ചന്ദ്രൻ ഭൂമിക്കുചുററും സഞ്ചരിക്കുന്ന ഒരു ഉപഗ്ര ഹമാണു്. ചൊവ്വയ്ക്കു രണ്ടും വ്യാഴത്തിന്നു പന്ത്രണ്ടും ശനി ക്കു് ഒമ്പതും യുറാനസ്സിന്നും അഞ്ചും നെപ്ട്യൂണിന്നു രണ്ടും ഉപഗ്രഹങ്ങളുണ്ടു്. ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും യാത്രാമാൎഗ്ഗത്തിന്നു 'പരിവൎത്തനപഥം' (Orbit) എന്നും അതുൾക്കൊള്ളുന്ന തലത്തിൽ 'പരിവൎത്തനതലം' (Orbi tal plane) എന്നും പറയുന്നു. ഗ്രഹങ്ങളുടെ പരിവൎത്തന പഥങ്ങൾ എല്ലാം ഏകദേശം ഒരേതലത്തിൽത്തന്നെയാ ണു സ്ഥിതിചെയ്യുന്നതു്. ഭൂമിയുടെയും മറ്റു ഗ്രഹങ്ങളു

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/15&oldid=244354" എന്ന താളിൽനിന്ന് ശേഖരിച്ചത്