ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
14 നക്ഷത്രങ്ങളുടെ നാട്ടിൽ

ധാനമായ ലേഖനങ്ങളിൽ ആദ്യത്തേത് റഷ്യൻ ശാസ്ത്രജ്ഞ നായ 'കൺസ്താന്റിൻ ത്‍സിയോൾക്കോവ്സ്ക്കി'യുടേതാ ണ്. ആധുനിക ആകാശയാത്രാ ശാസ്ത്ര (Cosmonautics) അഥവാ നക്ഷത്ര യാത്രാശാസ്ത്ര (Astronautics)-ത്തിന്റെ പ്രണേതാവ് അദ്ദേഹമാണെന്നു പറയാം. റഷ്യക്കാരും ജൎമ്മൻകാരുമാണ് ആകാശയാത്രാ ഗവേഷണങ്ങളിൽ മി കച്ചുനിന്നിരുന്നതു്. പലേതരത്തിലുള്ള വിമാനങ്ങളും ബലൂണുകളും മനുഷ്യരെ കയറ്റി പത്തും ഇരുപതും നാഴിക ഉയരത്തിൽ പറന്നു. രണ്ടാംലോകമഹായുദ്ധം റോക്കറ്റി നെ പുനരുദ്ധരിച്ചു. അതിഭീമങ്ങളായ ജൎമ്മൻ V-2 റോ ക്കറ്റുകൾ പ്രസിദ്ധങ്ങളായി. 1957-ൽ റഷ്യക്കാർ ആദ്യ മായി ഒരു കൃത്രിമോപഗ്രഹം സൃഷ്ടിച്ചു. 1959-ൽ ഒരു റോക്കറ് ചന്ദ്രനിലെത്തി. 1961-ൽ മനുഷ്യനെ കയ റിയ ആദ്യത്തെ ആകാശനൗക (Space Ship) ഭൂമിയെ പ്രദക്ഷിണം വെച്ചു. റഷ്യക്കാരനായ 'യുരി ഗഗാരിൻ' ആയിരുന്നു അതിൽ. ഇന്നാകട്ടെ ബഹിരാകാശസഞ്ചാരം പ്രായേണ ഒരു സാധാരണ സംഭവമായിത്തീൎന്നിരിക്കുന്നു. രണ്ടും മൂന്നും യാത്രക്കാരെ കയറ്റിയ ബഹിരാകാശനൗക കളും, ആകാശക്കുപ്പായം ധരിച്ചു്, ത്രിശങ്കുവിനെപ്പോലെ ഭാരമില്ലാതെ പാറിപ്പറക്കുന്ന ബഹിരാകാശസഞ്ചാരി കളും ആവിൎഭവിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ബഹിരാകാശസഞ്ചാരം ഒരു പ്രശ്നമല്ലി പ്പോൾ. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിലുണ്ടായ അത്ഭു തകരമായ ശാസ്ത്രപുരോഗതി പൊതുവെയും കഴിഞ്ഞ നാലഞ്ചു കൊല്ലങ്ങൾക്കുള്ളിൽ ബഹിരാകാശയാത്രാശാ സ്ത്രത്തിന്നുണ്ടായ പുരോഗതി പ്രത്യേകിച്ചും ആലോചിച്ചു നോക്കുമ്പോൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തുന്ന ദിനം അധികം ദൂരെയല്ലെന്നു വിശ്വസിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/14&oldid=244588" എന്ന താളിൽനിന്ന് ശേഖരിച്ചത്