ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Nakshathrangalude Naattil 1965.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നക്ഷത്രങ്ങളുടെ നാട്ടിൽ 13

തൽ കൂടുതൽ ഫലവത്താകുവാൻ തുടങ്ങുകയും പഴങ്കഥകൾ കുറേശ്ശെക്കുറേശ്ശെയായി ശാസ്ത്രസിദ്ധാന്തങ്ങൾക്കും വഴി മാറിക്കൊടുക്കുകയും ചെയ്തു.

ആകാശയാത്രാശാസ്ത്രത്തിന്ന് മുമ്പു പറഞ്ഞപോലെ മാനവസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. ഇക്കാല ത്തെ പൊതുവിൽ മൂന്നു ഘട്ടങ്ങളായി തിരിക്കാം:

  1. ഇതേവരെ വിവരിച്ച ഇതിഹാസങ്ങളുടെ കാലഘട്ടം: വേദങ്ങളുടെ കാലം മുതൽ ഏകദേശം ക്രി. പി.1540 വരെയാണിത്.
  2. സംശയങ്ങളുടെ കാലഘട്ടം: ക്രി. പി. 1540 മുതൽ ഏകദേശം ക്രി.പി. 1895 വരെ. 'നിക്കോളാസ് കോപ്പർനിക്കസ്' ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന സിദ്ധാന്തത്തെ തകൎത്തതും, 'ഗലീലിയോ ദൂരദൎശിനിയുണ്ടാക്കി ചന്ദ്രന്റെ ഉപരിതലത്തേയും വ്യാഴം മുതലായ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളെയും കണ്ടുപിടിച്ചതും, 'കെപ്ലർ' ഗ്രഹനക്ഷത്രാദികളുടെ സഞ്ചാര നിയമങ്ങൾ ഉന്നയിച്ചതും, 'ന്യൂട്ടൺ' തന്റെ ഗുരുത്വാകഷണനിയമം പ്രസിദ്ധമാക്കിയതും 'ലപ്ലാസ്' പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങൾ ഉന്നയിച്ചതും “മൺഗോൾഫ് സഹോദരന്മാർ' ബലൂണുകളിൽ ആകാശത്തിലേക്കുയൎന്നതും 'ജൂൾസ് വേൺ' ചന്ദ്രയാത്രയെക്കുറിച്ചും രസാവഹമായ ഒരു പുസ്തകമെഴുതിയതും ഈ കാലഘട്ടത്തിലാണ്. മഹത്തായ ശാസ്ത്രപുരോഗതിയുടെ കാലമായിരുന്നു അതു്. സംശയങ്ങളാകുന്ന നിശിതശരങ്ങളാൽ അന്ധവിശ്വാസങ്ങളുടെ ചട്ടക്കൂടു തകൎക്കപ്പെട്ടപ്പോൾ മനുഷ്യന്റെ ബുദ്ധി സ്വതന്ത്രമായി.
  3. പ്രവൎത്തനങ്ങളുടെ കാലഘട്ടം: ക്രി. പി. 1895 മുതൽ ഇന്നേവരെ. ആകാശസഞ്ചാരത്തെപ്പറ്റിയുള്ള പ്ര
"https://ml.wikisource.org/w/index.php?title=താൾ:Nakshathrangalude_Naattil_1965.pdf/13&oldid=244589" എന്ന താളിൽനിന്ന് ശേഖരിച്ചത്