രംഗം) രണ്ടാമങ്കം
ത്തിൽതന്നെ പോകേണ്ടിവന്നാലും ഞാനതിനു തൈയാറാണു. ഗോവിന്ദ - നല്ല കാര്യ്യം. അങ്ങനെയാണെങ്കിൽ പൊക്കൊ. നിന്റെ ഇഷ്ടം പോലെ പൊക്കൊ. ഞാനിന്നുമുതൽ നിന്നെ ഉപേക്ഷിച്ചിരിക്കുന്നു. അജയ - ഇതെന്തു? അച്ഛ! അവിടുന്നെന്താണീ ചെയ്യുന്നതു ? കല്യാണി അവിടുത്തെ പുത്രി-- ഗോവിന്ദ - അല്ല. അവളെന്റെ പുത്രിയല്ല. പൊക്കൊ കല്യാണി! നീ നിന്റെ ഭർത്താവിന്റെ അടുക്കലേക്കു പൊക്കൊ. കല്യാണി - അച്ഛ! അവിടുത്തെ ആജ്ഞ ശിരസാ വഹിക്കത്തക്കതാണു നന്നായി; എന്നാൽ പോകുവാനനുവാദം തന്നാലും. (കല്യാണി ഗോവിന്ദസിംഹന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു.) അജയ - അച്ഛ! ആലോചിച്ചിട്ടുവേണേ! ഇങ്ങനെ അന്യായം പ്രവർത്തിക്കരുതേ! കല്യാണി സ്ത്രീയാണു്. അവൾ അപരാധം ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്നവൾക്കു മാപ്പു കൊടുക്കണേ! ഗോവിന്ദ - മകനേ! അജയ! കല്യാണി നരകത്തിലേക്കുപോകാനാ ആഗ്രഹിക്കണേ. പോട്ടെ, അവിളെ തടയുവാൻ ഞാൻ വിചാരിക്കുന്നില്ല.
അജയ - അച്ഛ! അവൾക്കതു നരകമാകയില്ല. പ്രേമപരിശുദ്ധമായ പ്രകാശമെവിടെയുണ്ടോ യഥാർത്ഥമായ സ്വർഗ്ഗം അവിടെയാണു്. ഈ രത്നത്തെ സാഹസമായി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.