Jump to content

താൾ:Mevadinde Pathanam 1932.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം

കല്യാണി - ഞാനുമങ്ങനെതന്നെയാണു മുമ്പു വിചാരിച്ചിരുന്നതു്. ഇപ്പോളങ്ങനെ തോന്നുന്നില്ല. എനിക്കു ഭർത്താവുണ്ടു. ഗോവിന്ദ - ഭർത്താവുണ്ടോ? വിധർമ്മിയായ മഹാബത്തുഖാനോ നിന്റെ നാഥൻ? കല്യാണി - അച്ഛ! എനിക്കു ധർമ്മവുമറിഞ്ഞുകൂടാ ആചാരവുമറിഞ്ഞുകൂടാ. ആ വിവാഹബന്ധത്താൽ ഈശ്വരസാക്ഷിയായി ഞങ്ങളാദിവസം ഒന്നായിത്തീരുകയും ചെയ്തു. എന്നാലാബന്ധം ആർക്കഴിക്കുവാൻ കഴിയും? ഗോവിന്ദ - മഹാബത്തുഖാൻ മുസൽമാനായിത്തീർന്നതുകൊണ്ടുതന്നെ അയാളാബന്ധത്തെ സ്വയമഴിച്ചില്ലേ? കല്യാ - ഇല്ല. അദ്ദേഹം മുസൽമാനായശേഷവും എന്നെ സ്വീകരിക്കുവാനാഗ്രഹിച്ചിരുന്നു. ഗോവിന്ദ - നിന്നെ സ്വീകരിക്കാനാഗ്രഹിച്ചിരുന്നുവോ? യവനനായിത്തീർന്നശേഷവും ഗോവിന്ദസിംഹന്റെ പുത്രിയെ സ്വീകരിക്കാനോ തിരസ്കരിക്കാനോ ഉള്ള അധികാരം മഹാബത്തുഖാന്റെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചാണോ ഇരിക്കുന്നതു? കല്യാണി! ഏതൊരു ദിവസം മഹാബത്തുഖാൻ ഹൈന്ദവധർമ്മങ്ങളുപേക്ഷിച്ചു മുസൽമാനായിത്തീർന്നുവോ അതേ ദിവസംതന്നെ അയാൾ നിന്നേയും പരിത്യജിച്ചുകഴിഞ്ഞു. കല്യാണി - ഇല്ല. അദ്ദേഹമെന്നെ ഉപേക്ഷിച്ചിട്ടില്ല.

ഗോവിന്ദ - എന്താ പറയുന്നതു? അയാൾ നിന്നെ പരിത്യജിച്ചിട്ടില്ലേ? ഇപ്പോഴും നിന്റെ അപമാനത്തിനു പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/91&oldid=217256" എന്ന താളിൽനിന്ന് ശേഖരിച്ചത്