രംഗം) രണ്ടാമങ്കം
ന്റെ നാഥനാണു്, എന്റെ ഈശ്വരനാണു്, എന്റെ ജീവനത്തിലെ തപസ്സാണു്. (പൂമാല ചിത്രത്തെ അണിയിക്കുന്നു - ഇതിനിടയിൽ ഗോവിന്ദസിംഹൻ അവിടെ വരികയും അവളുടെ ആ പൂജ കാണുകയും ചെയ്യുന്നു.) ഗോവിന്ദ - (ഗൌരവസ്വരത്തിൽ) കല്യാണീ! കല്യാണി - (തിരിഞ്ഞുനോക്കീട്ടു്) അച്ഛ! ഗോവിന്ദ - ആരുടെയാ ഈ ചിത്രം? കല്യാണി - (തലകനിച്ചിട്ടു്) എന്റെ ഭർത്താവിന്റെ. ഗോവിന്ദ - ആരാ നിന്റെ ഭർത്താവു? മഹാബത്തുഖാനോ? കല്യാണി - അതേ. ഗോവിന്ദ - ഈ ചിത്രമിവിടെ എങ്ങിനെ വന്നു? കല്യാണി - പൂജിക്കാനായി ഞാനതിവിടെ ഇന്നു തന്നെ തൂക്കിയതാണു. ഗോവിന്ദ - പൂജിക്കുവാനോ? കല്യാണി - അതേ, അച്ഛ! പൂജിക്കുവാൻതന്നെ. അവിടുന്നു ദേഷ്യപ്പെടരുതേ. ഇതെന്താ വല്ല അപരാധവുമുള്ള കാര്യ്യമാണോ? (ഗോവിന്ദസിംഹന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു.) ഗോവിന്ദ - മഹാബത്തുഖാൻ നിന്റെ ആരാണു്? കല്യാണി - (എഴുനേറ്റിട്ടു്) അദ്ദേഹമെന്റെ ഭർത്താവാണു.
ഗോവിന്ദ - എന്നാൽ നിനക്കു ഭർത്താവില്ലെന്നു ഞാൻ വളരെ തവണ പറഞ്ഞിട്ടില്ലേ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.