മേവാഡിന്റെ പതനം
രൊറ്റയക്ഷരം മിണ്ടിപ്പോകരുതു. നോക്കു! മിണ്ടാണ്ടു നോക്കിക്കോളൂ. (റാണാ പോകുന്നു) റാണി - കണ്ടു. മാനസിയുടെ ഭ്രാന്തു് അച്ഛൻ പാരമ്പര്യ്യമാണു്. ഭാവി ശുഭമായിട്ടു ഞാൻ കാണുന്നില്ല. (റാണി പോകുന്നു)
രംഗം ആറു്. സ്ഥാനം - ഗോവിന്ദസിംഹന്റെ ഗൃഹം. സമയം - ഉച്ച. (ചുമരിൽ ഒരു ചിത്രം തൂങ്ങിക്കിടക്കുന്നു. കല്യാണി കയ്യിലൊരു പൂമാലപിടിച്ചുകൊണ്ടു തെല്ലുദൂരെ നിൽക്കുന്നു)
കല്യാണി - പ്രിയതമ! എന്റെ പ്രിയതമ! എന്റെ യൌവനനികുഞ്ജത്തിലെ പികമേ! എന്റെ സുഷുപ്തിയിലെ സുഖജാഗരമേ! എന്റെ ജാഗരത്തിലെ സ്വപ്നമേ! അങ്ങുന്നെന്റെ ലോകത്തെ ഒരു നൂതനവർണ്ണംകൊണ്ടു പൂശിയിരിക്കുന്നു. എന്റെ സാമാന്യജീവിതത്തെ രഹസ്യമയമാക്കിയിരിക്കുന്നു. അങ്ങുന്നു പ്രഭാതത്തിലെ ആദിത്യനാണു്. എന്റെ ഹൃദയമാകുന്ന ഇരുളടഞ്ഞ ഗുഹയിലങ്ങുന്നു പ്രവേശിച്ചിരിക്കുന്നു. അങ്ങെന്റെ മനോരാജ്യത്തിലെ രാജാവാണു്. എന്റെ ഹൃദയമാകുന്ന സിംഹാസനത്തെ അങ്ങു് അധികാരപ്പെടുത്തിയിരിക്കുന്നു. അങ്ങുന്നാശയാണു്. എന്റെ ജീവിതത്തിലെ നിരാശയെ തലപൊക്കിനോക്കുവാനങ്ങുന്നു പഠിപ്പിച്ചിരിക്കുന്നു. അങ്ങെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.