താൾ:Mevadinde Pathanam 1932.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

റാണ - മാനസിയെവിടെ? റാണി - അവളവിടുത്തെ അടുക്കെ വന്നില്ലേ? അവൾക്കു ഭ്രാന്തായീന്നാ തോന്നണേ. റാണാ - ഭ്രാന്തോ? റാണി - അല്ലാണ്ടെന്താ? വിവാഹം ചെയ്യുന്നില്ലത്രേ! ബ്രഹ്മചാരിണിയാവാനാ ഭാവം. റാണ - ശരിതന്നെ. മനസ്സിലായി. റാണി - മകളെ കുറച്ചൊന്നു ശാസിക്കണമെന്നു ഞാൻ പണ്ടേ പറഞ്ഞിരുന്നു. എന്നാലവിടുന്നു എന്റെ വാകൊന്നും വകവെച്ചില്ല. അതിന്റെ ഫലമാണിതൊക്കെ. റാണ - നിങ്ങൾക്കൊന്നും മനസ്സിലായില്ലെന്നാ തോന്നുന്നതു്. റാണി - എനിക്കു നല്ലവണ്ണം മനസ്സിലായി. അവൾക്കു ഭ്രാന്തു പിടിച്ചു. റാണ - ഈ ഭ്രാന്തു നിങ്ങൾക്കുമുണ്ടായെങ്കിൽ ഞാൻ നിങ്ങളെ സുവർണ്ണസിംഹാസനത്തിലിരുത്തി പൂജിക്കുമായിരുന്നു. റാണി - എന്നാലിതാ കേട്ടോളു. അച്ഛനും മകളും ഒരുപോലെ. റാണ - റാണി! ഞാൻ തന്നെ അവളെ നല്ലവണ്ണമറിയുന്നുണ്ടോ? ഇല്ല. എന്നാലിതു രൂപമുണ്ടു്. അവളൊരു സ്വർല്ലോകപദാർത്ഥമാണു. റാണി - അവളാകട്ടെ-

റാണ - മതി മതി. അവളുടെ കാര്യ്യത്തെപ്പറ്റി ഒ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/88&oldid=217250" എന്ന താളിൽനിന്ന് ശേഖരിച്ചത്