Jump to content

താൾ:Mevadinde Pathanam 1932.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (അഞ്ചാം

യോധപുരി രാജാവിന്റെ അടുക്കലേക്കു ദൂതനെ അയച്ചിട്ടുണ്ടു്. (മാനസി കരയുന്നു) റാണി - എന്തു? ഇതെന്താണു്? കരയണു? ഇതെന്തിനാണു? മാനസി - ഇല്ല, കരയുന്നില്ല. എനിക്കു വിവാഹം വേണ്ട. റാണി - വിവാഹം വേണ്ടേ? ഇതെന്താണ്? മാനസി - പരിണയബന്ധനത്തിൽ എന്റെ ജീവിതം കുടുക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല. എന്റെ പ്രേമത്തിന്റെ പരിധി അതിലുമെത്രയോ ദൂരത്തിലാണു. റാണി - എന്റെ മകളെന്താ ഇങ്ങിനെ പറയുന്നതു? കന്യകയായിരുന്നു കഴിച്ചുകൂട്ടാൻ നിനക്കു സാധിക്യോ? മാനസി - എന്തുകൊണ്ടു സാധിക്കില്ല? ബാലവിധവകൾക്കു ബ്രഹ്മചര്യ്യം പരിപാലിക്കുവാൻ കഴിയുമെങ്കിൽ കന്യകയ്കെന്തുകൊണ്ടു് അതു സാധിക്കില്ല? ഞാൻ ബ്രഹ്മചാരിണിയായിരുന്നുകൊള്ളാം. ഞാനച്ഛനെക്കണ്ടു പറഞ്ഞുവരാം. (മാനസി പോകുന്നു) റാണി - ഇതെന്താതു? കുട്ടിക്കു ഭ്രാന്തുപിടിച്ചുവോ? ഭ്രാന്തില്ലെങ്കിൽ പിന്നെന്താ ഇതു്. അദ്ദേഹമാണെങ്കിൽ യാതൊന്നും പറയുന്നില്ല. എനിക്കു മുമ്പുതന്നെ പേടിയുണ്ടായിരുന്നു - ആട്ടെ, അദ്ദേഹംതന്നെ ഇങ്ങോട്ടു വരുന്നുണ്ടു. ഞാനിന്നു രണ്ടു വാക്കു പറഞ്ഞേ ഇരിക്കു!

(റാണാ പ്രവേശിക്കുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/87&oldid=217249" എന്ന താളിൽനിന്ന് ശേഖരിച്ചത്