താൾ:Mevadinde Pathanam 1932.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

നാകമിളയിലിറങ്ങുന്നതും നാകത്തിൽ ഭൂലോക മേറുന്നതും യാതൊന്നിൻ പാവനമാഹാത്മ്യമാ- ണാപ്രേമസത്യമേ! വെല്വൂതാക! പ്രേമത്തിൻഗാനത്താലന്തരിക്ഷം തൂമയിൽമാറ്റൊലികൊണ്ടീടുന്നു. പ്രേമത്തിൻ വെള്ളിക്കതിർക്കുലത്താൽ സംസാരരംഗംനിറഞ്ഞിടുന്നു. മാമകമാനസം പ്രേമരൂപിൻ! പ്രേമസമ്പൂർണ്ണമായ്വന്നിതാവൂ. ജീവിതപ്പോർക്കളമാംജഗത്തിൻ സാരമാപ്രേമമേ! വെൽറ്റൂതാക! (റാണി പ്രവേശിക്കുന്നു) റാണി - മാനസീ! മാനസി - എന്താ അമ്മേ! റാണി - നിന്നെ നിൻറച്ഛൻ വിളിക്കുന്നുണ്ടല്ലൊ. മാനസി - എന്താ അമ്മേ! എന്താ കാർയ്യാവോ? റാണി - നിന്റെ വിവാഹത്തിനുള്ള ദിവസം തീർച്ചയാക്കുവാനാണു്. അതിനെപ്പറ്റി നിന്നോടു ചിലതു ചോദിക്കേണ്ടതുണ്ടു്. എന്റെ വാക്കാണെങ്കിൽ അദ്ദേഹം യാതൊന്നും വകവെക്കുന്നില്ല. മാനസി - എന്റെ വിവാഹമോ? റാണി - ആഃ യോധപുരിയിലെ രാജകുമാരനായ യശവന്തസിംഹനു നിന്നെ വിവാംചെയ്തു കൊടുക്കാൻ

തീർച്ചയാക്കിയിരിക്കുന്നു. ദിവസം തീർച്ചപ്പെടുത്തുവാൻ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/86&oldid=217248" എന്ന താളിൽനിന്ന് ശേഖരിച്ചത്