Jump to content

താൾ:Mevadinde Pathanam 1932.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (അഞ്ചാം

യ്തു് എനിക്കിപ്പോൾ പോകാൻ സമ്മതംതരൂ. അനുവാദമുണ്ടെങ്കിൽ ഞാൻ നാളെയും വന്നോളാം. മാനസി - കൊള്ളാം, പൊക്കോളു കല്യാണി. എന്നാൽ നാളെ തീർച്ചയായും വരണം. അജയനോടും വരാൻ പറയണം. (കല്യാണി പോകുന്നു. അവൾ പോയപ്പോൾ മാനസി പാടുന്നു) (കുറത്തിപ്പാട്ടു ദ്രുതമായമട്ടു്) പ്രേമത്തിൻ പണിയത്ഭുതം!മർത്ത്യൻ പ്രേമത്താൽ വൈവശ്യം പൂണ്ടിടുന്നു പ്രേമത്താൽ വൈരികൾ കാൽപിടിപ്പൂ പ്രേമമേ, പുണ്യമേ വെല്വൂതാക! യാതൊന്നു ദാഷത്തിൻബീജമല്ല യാതൊന്നുമൂലമായ് ഹിംസയില്ല യാതൊന്നാലിന്ദുവുമാദിത്യനും നിത്യവുംസത്യത്തെ രക്ഷിക്കുന്നു. യാതൊന്നു പൂവ്വിനുപുഞ്ചിരിയാ- പ്രേമമേ! നിസ്തുലംവെല്വൂതാക! സാമോദം തൈമണിത്തെന്നലെങ്ങും പ്രേമത്തിൻ മാഹാത്മ്യം കീർത്തിക്കുന്നു വന്മരമാർന്നെഴും പൈങ്കിളിയു നന്മയിൽ പാടുന്നു പ്രേമഗീതം അംബരമബ്ധിയിൽ ചേരുവതു- മംബുധിയംബരം ചുംബിപ്പതും ഹാഹാ! കമലിയുവതും

വാഹിനീതോയമൊഴുകുവതും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/85&oldid=217247" എന്ന താളിൽനിന്ന് ശേഖരിച്ചത്